അബൂദബി: യു.എ.ഇയിൽ മൂല്യവർധിത നികുതി (വാറ്റ്) പ്രാബല്യത്തിലാകാൻ 50 ദിവസങ്ങൾ കൂടി ബാക്കി. പുതുവർഷ ദിനമായ ജനുവരി ഒന്നിനാണ് അഞ്ച് ശതമാനം വാറ്റ് നടപ്പാവുക. ഏതെല്ലാം സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും വാറ്റ് ബാധകമാകുമെന്നും ഏതിനെല്ലാമാണ് ഇളവ് ലഭിക്കുകയെന്നും ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
3.7 ലക്ഷം ദിർഹവും അതിന് മുകളിലും വാർഷിക വരുമാനമുള്ള എല്ലാ സ്വകാര്യ കമ്പനികളും വാറ്റ് രജിസ്ട്രേഷൻ നിർബന്ധമാണ്. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കുക എന്നതാണ് ഇനി ആദ്യം ശ്രദ്ധിക്കാനുള്ളത്. വാറ്റ് ബാധകമായിട്ടും രജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ വൻ പിഴയായിരിക്കും അടക്കേണ്ടി വരിക.
ഒന്നര കോടി ദിർഹത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ബിസിനസ് സംരംഭങ്ങളുടെ വാറ്റ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ട അവസാന തീയതി ഒക്ടോബർ 31ന് അവസാനിച്ചിട്ടുണ്ട്. ഒരു കോടി ദിർഹത്തിന് മുകളിൽ വാർഷിക വരുമാനമുള്ള സംരംഭങ്ങൾ നവംബർ 30ന് മുമ്പും മറ്റു സംരംഭങ്ങൾ ഡിസംബർ നാലിനുമാണ് നടപടികൾ പൂർത്തീകരിക്കേണ്ടത്. എഫ്.ടി.എ വെബ്സൈറ്റിൽ എല്ലാ ദിവസവും 24 മണിക്കൂറും രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.
വാറ്റ് ബോധവത്കരണത്തിന് ‘ഗൾഫ് മാധ്യമ’വും
ദുബൈ: മൂല്യ വർധിത നികുതി സംബന്ധിച്ച് വായനക്കാരുടെയും വ്യാപാരികളുടെയും സംശയ ദൂരികരണത്തിന് വിദഗ്ധരുടെ മറുപടികൾ നൽകി തുടക്കം മുതൽക്കേ പിന്തുണ നൽകുന്ന പ്രവാസി ഇന്ത്യക്കാരുടെ മുഖപത്രമായ ‘ഗൾഫ്മാധ്യമം’ എമിറേറ്റുകൾ തോറും സൗജന്യ ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുന്നു.
യാതൊരു പിഴവുകളുമില്ലാതെ വാറ്റ് നികുതി വ്യവസ്ഥയിലേക്ക് വ്യാപാരികൾക്ക് പ്രവേശിക്കാനുതകുന്ന വിദഗ്ധ ഉപദേശങ്ങളും നിർദേശങ്ങളും നൽകുന്ന സെമിനാറുകളിൽ പ്രമുഖ സാമ്പത്തിക വിദഗ്ധർ പെങ്കടുക്കും. യു.എ.ഇയിലെ പ്രമുഖ ടാക്സ്-ഒാഡിറ്റിങ് സ്ഥാപനമായ എച്ച് ആൻറ് ടി ടാക്സ് കൺസൾട്ടൻസിെൻറ സഹകരണത്തോടെ നടത്തുന്ന സെമിനാറിനെത്തുന്നവർക്ക് വാറ്റ് രജിസ്ട്രേഷനും പൂർത്തിയാക്കി നൽകും. താൽപര്യമുള്ളവർ 050 2505698 എന്ന നമ്പറിൽ പേര്, സ്ഥാപനത്തിെൻറ വിവരങ്ങൾ, ഫോൺ നമ്പർ എന്നിവ വാട്ട്സ്ആപ്പ് സന്ദേശമായി അയ
ക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.