അബൂദബി: അബൂദബിയിൽ സംഘടിപ്പിച്ച ഗൾഫ് മാധ്യമം-പൊളോസിസ് ഇ.ആർ.പി വാറ്റ് ബോധവത്കരണ സെമിനാർ നിരവധി പ്രവാസി വ്യാപാരികൾ ഉപയോഗപ്പെടുത്തി. മദീന സായിദ് ലുലു പാർട്ടി ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ പൊളോസിസ് ഒാപറേഷൻസ് മാനേജർ മുഹമ്മദ് യൂസുഫ് യാസീൻ, എച്ച് ആൻഡ് ടി ടാക്സ് കൺസൾട്ടൻറ്സിലെ സീനിയർ ടാക്സ് കൺസൾട്ടൻറ് സി.എം.എ. ആബിദ് എന്നിവർ ക്ലാസെടുത്തു. ഗൾഫ് മാധ്യമം റെസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ് സംസാരിച്ചു. പ്രോഗ്രം കോഒാഡിനേറ്റർ സവാബ് അലി സ്വാഗതവും നന്ദിയും പറഞ്ഞു. ഷൈജർ നവാസ്, ഹാരിസ്, നിസാം, രവി, ആസിഫ് മുഹമ്മദ്, റാശിദ് എന്നിവർ നേതൃത്വം നൽകി.
ദുബൈ: തിങ്കളാഴ്ച കറാമ ബാംഗ്ലൂർ എംമ്പയർ റെസ്റ്റേറൻറിൽ നടത്തിയ സെമിനാറിൽ ഗൾഫ് മാധ്യമം സീനിയർ മാർക്കറ്റിംഗ് മാനേജർ ഹാരിസ് വള്ളിയിൽ ആമുഖം നൽകി. മുഹമ്മദ് യൂസുഫ് യാസീൻ, സി.എം.എ. ആബിദ് എന്നിവർ ക്ലാസെടുത്തു. ഗൾഫ് മാധ്യമം അക്കൗണ്ട് മാനേജർ സൈനുൽ ആബിദീൻ, സദറുദീൻ ആലപ്പുഴ, എ.ബി. സാബിർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.