അബൂദബി: രാജ്യത്ത് നടപ്പാക്കിയ മൂല്യവർധിത നികുതിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിെൻറ 70 ശതമാനവും എമിറേറ്റുകളിലെ പ്രാദേശിക സർക്കാരുകൾക്ക് നൽകാൻ തീരുമാനമായി. യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാക്കി വരുന്ന 30 ശതമാനം ഫെഡറൽ ബജറ്റിൽ ഉൾപ്പെടുത്തും.
പ്രാദേശിക തലത്തിൽ മികച്ചസേവനങ്ങൾ ലഭ്യമാക്കുക,സാമൂഹിക വികസനം നടപ്പാക്കുക, പൗരന്മാർക്ക് മികച്ച സേവനം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് വാറ്റിൽ നിന്നുള്ള വരുമാനം പ്രാദേശിക സർക്കാരുകൾക്ക് നൽകുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
വാറ്റിെൻറ പേരിൽ ചൂഷണം തടയാൻ നടപടി
അബൂദബി: അബൂദബി: വാറ്റ് ഏർപ്പെടുത്തിയതിെൻറ പേരിൽ ഉപഭോക്താക്കളെ കച്ചവടക്കാർ ചൂഷണം ചെയ്യുന്നത് തടയാൻ ഫെഡറൽ ടാക്സ് അതോറിറ്റിയും (എഫ്.ടി.എ) ധനവകുപ്പും നടപടി തുടങ്ങി. നികുതിയുടെ പേരിൽ വില കൂട്ടുന്നതും ഒഴിവാക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സംയോജിത പരിപാടികൾ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ധനവകുപ്പ് അണ്ടർ സെക്രട്ടറി മുഹമ്മദ് അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ശെഹി, എഫ്.ടി.എ. ഡയറക്ടർ ജനറൽ ഖാലിദ് അൽ ബുസ്താനി എന്നിവരും സാമ്പത്തിക വികസന വകുപ്പിെൻറ പ്രതിനിധികളും ഉപഭോക്തൃ സംരക്ഷണത്തിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥരും പെങ്കടുത്തു. നികുതി വെട്ടിപ്പ് തടയാനും തട്ടിപ്പ്കാർക്കെതിരെ നടപടിയെടുക്കാനും ഉപഭോക്താക്കൾക്കിടയിൽ ബോധവൽക്കരണം നടത്താനും യോഗം തീരുമാനിച്ചു. ഇതിന് വേണ്ടി മറ്റ് വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കും.
നികുതി ഇൗടാക്കാവുന്നതും അല്ലാത്തതുമായ സാധനങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തും. കടകളിൽ നിന്ന് ബില്ല് വാങ്ങേണ്ടതിെൻറ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനും ധാരണയായിട്ടുണ്ട്. വിപണി നിരീക്ഷിക്കാനും ടാക്സ് രജിസ്ട്രേഷൻ നമ്പറുകളുടെ ആധികാരികത പരിശോധിക്കാനും ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്ന സഹകരണകരാറും യോഗത്തിൽ ഒപ്പ് വെക്കപ്പെട്ടു. സാധനങ്ങൾ വാങ്ങുേമ്പാൾ ലഭിക്കുന്ന ബില്ലിൽ ടാക്സ് രജിസ്ട്രേഷൻ നമ്പർ, വാറ്റ് ഉൾപ്പെടെയുള്ള വില, എത്ര നികുതി ചുമത്തിയിട്ടുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന് എഫ്.ടി.എ. ജനങ്ങളെ ഒാർമിപ്പിച്ചു.
വാറ്റിൽ നിന്ന് ആദ്യവർഷം 12 ബില്ല്യൻ ദിർഹം ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം ഇത് 18 ബില്ല്യണും 20 ബില്ല്യണും ഇടയിലായിരിക്കുമെന്നും ധനവകുപ്പ് വിലയിരുത്തുന്നു. ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷെൻറ ഡയറക്ടർ ബോർഡിലേക്കുള്ള നിയമനങ്ങൾക്കും മന്ത്രിസഭായോഗംഅംഗീകാരം നൽകി. ജർമ്മനിയിലെ ബോണിലുള്ള യു.എ.ഇയുടെ നയതന്ത്ര പ്രതിനിധി കാര്യാലയം ജനറൽ കോൺസുലേക്ക് ആക്കി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.
യോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.