ദുബൈ: യു.എ.ഇയില്‍ നടപ്പാക്കിയ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ പൂര്‍ണമായും ഒഴിവല്ലെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റിയുടെ വിശദീകരണം. ഈ രംഗത്ത് വാറ്റ് ബാധകമായതും, പൂജ്യം ശതമാനം വാറ്റ് ഉള്ളതും എന്നാല്‍ വാറ്റില്‍ നിന്ന് ഒഴിവാക്കിയതുമായ സേവനങ്ങളും ഉല്‍പന്നങ്ങളുമുണ്ട്.
ഇപ്പോള്‍ പൂജ്യം ശതമാനം വാറ്റ് ഈടാക്കുന്ന ചില മേഖലകളുണ്ട്. ഇവക്ക് ഭാവിയില്‍ പൂജ്യത്തില്‍ കൂടുതല്‍ ശതമാനം വാറ്റ് ഏര്‍പ്പെടുത്തിയേക്കാം. പൂർണമായി ഒഴിവാക്കിയ മേഖലക്ക് മാത്രമാണ് വാറ്റ് ബാധകമല്ലാത്തത്.
വിദ്യാഭ്യാസമേഖലയില്‍ നഴ്സറി വിദ്യാഭ്യാസം, പ്രീ സ്കൂള്‍ പഠനം, സ്കൂള്‍ വിദ്യാഭ്യാസം, സര്‍ക്കാര്‍ സ്ഥാപനത്തിലേയോ സര്‍ക്കാര്‍ സഹായമുള്ള സ്ഥാപനത്തിലേയോ ഉന്നതപഠനം എന്നിവക്ക് പൂജ്യം ശതമാനം വാറ്റുണ്ട്. അതായത് ഭാവിയില്‍ വാറ്റ് നല്‍കേണ്ടി വന്നേക്കാം. എന്നാല്‍, സ്കൂള്‍ ബസിന് വാറ്റ് ബാധകമല്ല. അതേസമയം, പഠനയാത്രകള്‍ക്ക് പൂജ്യം ശതമാനം വാറ്റുണ്ട്. സ്കൂള്‍ യൂനിഫോം, വിനോദയാത്ര, സ്കൂള്‍ കാൻറിനിലെ ഭക്ഷണം എന്നിവക്ക് 5 ശതമാനം വാറ്റുണ്ട്. ആരോഗ്യമേഖലയില്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ച രോഗപ്രതിരോധത്തിനും അനുബന്ധചികില്സക്കും പൂജ്യം ശതമാനമാണ് വാറ്റ്. എന്നാല്‍ രോഗപ്രതിരോധ സ്വഭാവമില്ലാത്ത ചികില്‍സകള്‍ക്ക് 5 ശതമാനം വാറ്റുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.