അജ്മാന്: അജ്മാനിൽ റോഡ് അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിയ മികച്ച ഇടപെടലിനെ തുടർന്നാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളിൽ വാഹനാപകടങ്ങളിലെ മരണനിരക്ക് 41 ശതമാനവും ഗുരുതരമായ ട്രാഫിക് അപകടങ്ങൾ 49 ശതമാനവും കുറഞ്ഞതായി അജ്മാന് പൊലീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയര്‍ ഖാലിദ് മുഹമ്മദ് അല്‍ നുഐമി വ്യക്തമാക്കി.
ഗതാഗത അപകടങ്ങളുടെ ഫലമായി കഴിഞ്ഞ വർഷം ആദ്യ ഒമ്പതു മാസങ്ങളിൽ 12 മരണങ്ങളാണ് സംഭവിച്ചത്. എന്നാൽ, 2020ലെ അതേ കാലയളവിൽ മരണസംഖ്യ ഏഴായി കുറഞ്ഞുവെന്നും ആകെ സംഭവിച്ച ചെറിയ അപകടങ്ങളുടെ എണ്ണത്തിൽ കുറവുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 21,692 അപകടങ്ങൾക്ക് എമിറേറ്റ് സാക്ഷ്യംവഹിച്ചു. 2019ൽ ഇതേ കാലയളവിൽ 27,654 ചെറിയ അപകടങ്ങൾ സംഭവിച്ചു. 22 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കൂടാതെ റോഡ് മുറിച്ചുകടന്നുള്ള അപകടങ്ങളില്‍ ഒരു ശതമാനം കുറവും രേഖപ്പെടുത്തി.കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 34,279 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 50,525 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. 32 ശതമാനം കുറവുണ്ടായതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 408 ഡ്രൈവിങ് ലൈസൻസുകൾ പിൻവലിച്ചപ്പോള്‍ ഇക്കൊല്ലം 164 എണ്ണമാണ് പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.