അബൂദബി: ഹൈവേയില്‍ വാഹനം കേടായാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ 500 ദിര്‍ഹം പിഴ വീഴും. റോഡിന് നടുവില്‍ പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ കാര്‍ കേടായാല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അബൂദബി പൊലീസ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഹൈവേയില്‍ പെട്ടെന്ന് വാഹനം നിര്‍ത്തുന്ന അപകടകരവും ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകുന്നതുമാണ്. കേടായ വാഹനം റോഡില്‍ നടുവില്‍ മുന്നറിയിപ്പ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് നിര്‍ത്തിയിട്ടപ്പോൾ ഒരു വാഹനം നിയന്ത്രണം നഷ്ടമായി അപകടത്തിൽപെടുന്നതിന്റെ വിഡിയോ പങ്കുവച്ചാണ് പൊലീസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണർത്തിയിരിക്കുന്നത്. ഓടുന്നതിനിടെ വാഹനം റോഡിനു നടുവില്‍ നിന്നുപോയാല്‍ സ്വീകരിക്കേണ്ട ആറു മുന്‍കരുതലുകളെക്കുറിച്ചാണ് പൊലീസ് വിശദീകരിക്കുന്നത്.
1. റോഡിനു നടുവില്‍നിന്ന് വാഹനം നിര്‍ദിഷ്ട എമര്‍ജന്‍സി മേഖലയിലേക്ക് മാറ്റുക
2. ഇതിനുപുറമെ റോഡിന്റെ വലതു വശവും ഉപയോഗപ്പെടുത്താവുന്നതാണ്.
3. ഹസാര്‍ഡ് ലൈറ്റുകള്‍ തെളിയിക്കണം
4. മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി കേടായ വാഹനത്തിനുപിന്നില്‍ ത്രികോണ രൂപത്തിലുള്ള റിഫ്ലക്ടര്‍ പ്രദര്‍ശിപ്പിക്കണം.
5. സുരക്ഷയുടെ ഭാഗമായി കേടായ വാഹനത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങണം.
6. സഹായത്തിനായി 999 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കണം. കാരണം കൂടാതെ റോഡിനു നടുവില്‍ വാഹനം നിര്‍ത്തിയാല്‍ 1000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബൂദബി പൊലീസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.