ദുബൈ അൽ അവീറിലെ വാഹനമാർക്കറ്റിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കിയപ്പോൾ

വാഹനമാർക്കറ്റിൽ തീപിടിത്തം; 55 കാറുകൾ കത്തിനശിച്ചു

ദുബൈ: അൽ അവീറിലെ വാഹന മാർക്കറ്റിൽ വൻ തീപിടിത്തം. 55 കാറുകൾ കത്തിനശിച്ചു. ചൊവ്വാഴ്​ച രാവിലെ 5.30നാണ്​ തീപടർന്നത്​. എട്ട്​ ഷോപ്പുകളിലേക്ക്​ തീ വ്യാപിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീ പടർന്ന വിവരം ലഭിച്ച്​ അഞ്ച്​ മിനിറ്റിനുള്ളിൽ നാദൽ ഷെബ ​ഫയർ സ്​റ്റേഷനിൽനിന്ന്​ അഗ്​നിശമന സംഘം സ്ഥലത്തെത്തി. ഈ സമയം മറ്റ്​ സ്ഥാപനങ്ങളിലേക്കും തീ വ്യാപിച്ചിരുന്നു. തുടർന്ന്​ അൽ റാശിദീയ, പോർട്ട്​ സഈദ്​, അൽ ഖിസൈസ്​ ഫയർ സ്​റ്റേഷൻ എന്നിവിടങ്ങളിൽനിന്നും അഗ്​നിശമന സേനാംഗങ്ങൾ എത്തി. 6.12ഓടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തി​െൻറ കാരണം വ്യക്തമായിട്ടില്ല. 

Tags:    
News Summary - Vehicle market fire; 55 cars fired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.