ഷാര്‍ജ: നടപ്പാതകള്‍, മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍, ചെറിയ ബാരിക്കേഡുകള്‍ തുട ങ്ങിയ ഭാഗങ്ങളിലേക്ക് കയറ്റിനിർത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന മോശം പ്രവണതക്കെതിരെ ഷാര്‍ജ നഗരസഭ. ഇത്തരം വിപരീത സമീപനങ്ങള്‍ പട്ടണങ്ങളുടെ കാന്തിക്ക് മങ്ങലേല്പ്പിക്കുന്നാണെന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഒലിച്ചുപോകുന്നതിനും തടസ്സം സൃഷ്ടിക്കുന്നതാണ്, ഈ പ്രവണതകള്‍ പിടിക്കപ്പെട്ടാല്‍ പിഴയും അനുബന്ധ ശിക്ഷകളും കൈക്കൊള്ളേണ്ടിവരുമെന്നും നഗരസഭ മുന്നറിയിപ്പ് നല്കി. പതിവായി അനുവദിച്ച പാര്‍ക്കിങ്ങില്‍ മാത്രം വാഹനങ്ങള്‍ നിര്‍ത്തണമെന്നും നിരോധിത സൈറ്റുകളില്‍ നിര്‍ത്തരുതെന്നും ഷാര്‍ജ മുനിസിപ്പാലിറ്റി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.