അബൂദബി: 1960കളില്‍ സോവിയറ്റ് യൂനിയന്‍ നിര്‍മിച്ച കാസ്പിയന്‍ സീ മോണ്‍സ്റ്ററിന്റെ സാങ്കേതിക വിദ്യ കടംകൊണ്ട് അമേരിക്കന്‍ കമ്പനിയായ റീജന്റ് ക്രാഫ്റ്റ് നിര്‍മിച്ച ‘വൈസ്രോയി സീഗ്ലൈഡര്‍’ അബൂദബി സമുദ്രത്തിലൂടെ പറക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച കരാറില്‍ റീജന്റും അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസും അബൂദബി നഗര, ഗതാഗത വകുപ്പും ഒപ്പിട്ടു. ഇലക്ട്രിക് എന്‍ജിനുകളിലാകും ഈ വിമാനം പ്രവര്‍ത്തിക്കുക.
2030ഓടെ ലക്ഷ്യം പ്രാവര്‍ത്തികമാക്കാനാണ് റീജന്റിന്റെ ശ്രമം. 12 യാത്രികരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് വാഹനത്തിനുണ്ടാവുക. അബൂദബിയില്‍ നിന്ന് ദുബൈയിലേക്ക് 30 മിനിറ്റ് കൊണ്ട് എത്തിച്ചേരാന്‍ റീജന്റ് സീഗ്ലൈഡറിനാവും. ഭാവി തീര ഗതാഗതത്തിന്റെ ഗതി നിര്‍ണയിക്കാന്‍ റീജന്റ് സീഗ്ലൈഡറിനാവുമെന്ന് അബൂദബി നിക്ഷേപ ഓഫിസിന്റെ ഡയറക്ടര്‍ ജനറല്‍ ബദര്‍ അല്‍ ഉലാമ പറഞ്ഞു.
സീഗ്ലൈഡറുകളുടെ മികച്ച വേഗവും കാര്യക്ഷമതയും തീരപ്രദേശങ്ങളിലെ ചരക്കുനീക്കവും മനുഷ്യസഞ്ചാരവും വലിയ തോതില്‍ മാറ്റം വരുത്തുന്നതിന് ഇവ കാരണമാകുമെന്നും ഇതു നടപ്പാക്കാന്‍ അബൂദബിക്ക് ആകുമെന്നും അദ്ദേഹം പറഞ്ഞു. 1980കളില്‍ സോവിയറ്റ് യൂനിയന്‍ ഉപേക്ഷിച്ചതാണ് ഈ പദ്ധതി. സൈനിക ആവശ്യത്തിനായിരുന്നു സോവിയറ്റ് യൂനിയന്‍ ഇത്തരമൊരു ആശയവുമായി രംഗത്തുവന്നത്.
കൊറാബി മാകറ്റ് എന്ന ഈ വാഹനത്തിന് 92 മീറ്റര്‍ നീളവും 500 ടണ്‍ ഭാരവും ഉണ്ടായിരുന്നു. 1960കളില്‍ പരീക്ഷിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനമായാണ് ഇതിനെ പരിഗണിച്ചിരുന്നത്. മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാവുന്ന രീതിയിലായിരുന്നു ഇതിന്റെ സാങ്കേതികവിദ്യ സോവിയറ്റ് യൂനിയന്‍ വികസിപ്പിച്ചത്. റീജന്റ് പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ഭാവി യാത്രയുടെ തലവര മാറ്റുമെന്നുറപ്പാണ്.
വൈസ്രോയി സീഗ്ലൈഡര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.