ദുബൈ: ദുബൈയിൽ ജയിലിൽ കഴിയുന്ന മകനുമായി വിഡിയോ കാൾ ചെയ്യണമെന്ന മാതാവിെൻറ ആഗ്രഹം സഫലമാക്കി പൊലീസ്. ദുബൈ പൊലീസിെൻറ ജനറൽ ഡിപ്പാർട്മെൻറ് ഒാഫ് പുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ വകുപ്പാണ് മാതാവിെൻറ ആഗ്രഹം സഫലമാക്കിയത്.
കോവിഡ് എത്തിയ ശേഷം മകനെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് പൊലീസിനെ ബന്ധപ്പെട്ടത്. സ്മാർട്ട് ഫോൺ ഉപയോഗിക്കാനോ വിഡിയോകാൾ ചെയ്യാനോ ഉള്ള വൈദഗ്ധ്യം ഇല്ലാത്ത മാതാവിനെ വീട്ടിലെത്തിയാണ് പൊലീസ് സഹായിച്ചത്.
വീട്ടിലെത്തിയ പ്രത്യേക പൊലീസ് സംഘം മാതാവിെൻറ ഫോണിൽ നിന്ന് തന്നെ വിഡിയോ കാൾ ചെയ്യുകയും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയും ഭാവിയിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പഠിപ്പിക്കുകയും ചെയ്തു. തടവുകാരുടെയും കുടുംബത്തിെൻറയും ക്ഷേമത്തിനായാണ് പൊലീസിെൻറ പ്രവർത്തനമെന്ന് ഡയറക്ടർ ബ്രിഗേഡിയർ അലി അൽ ഷമാലി പറഞ്ഞു.
കോവിഡ് കാലമായതിനാൽ തടവുകാരെ നേരിൽ സന്ദർശിക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നാൽ, വിഡിയോകാൾ ചെയ്യാനുള്ള സംവിധാനം പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പൊലീസിെൻറ ആപ് വഴി (Dubai Police) അപേക്ഷ നൽകണം. ഇതോടെ, തീയതിയും സമയവും അറിയിച്ചുള്ള എസ്.എം.എസ് സന്ദേശം ലഭിക്കും. ദുബൈ പൊലീസിെൻറ ഒൗദ്യോഗിക വെബ്സൈറ്റിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീഡിയോ കാൾ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.