ഐ.​എ.​എ​സ് ഷാ​ർ​ജ​യി​ൽ വി​ദ്യാ​രം​ഭം 13ന്​

ഷാ​ർ​ജ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ ഫെ​സ്റ്റി​വ​ൽ, ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ദ്യാ​രം​ഭ​ത്തി​ന് പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട് നേ​തൃ​ത്വം ന​ൽ​കും.

ഒ​ക്ടോ​ബ​ർ 13 ഞാ​യ​റാ​ഴ്ച​യാ​ണ് വി​ദ്യാ​രം​ഭ​വും തു​ട​ർ​ന്ന് ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഗീ​താ​ർ​ച്ച​ന, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ചെ​ണ്ട​മേ​ളം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര മു​ത​ൽ രാ​വി​ലെ ഒ​മ്പ​തു വ​രെ​യാ​ണ് വി​ദ്യാ​രം​ഭം. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 12.30 വ​രെ സം​ഗീ​താ​ർ​ച്ച​ന​യും ക്ലാ​സി​ക്ക​ൽ ഡാ​ൻ​സും അ​ര​ങ്ങേ​റും. വൈ​കീ​ട്ട് നാ​ലു മ​ണി മു​ത​ൽ അ​ഞ്ചു വ​രെ ചെ​ണ്ട​മേ​ളം ന​ട​ക്കും. അ​ഞ്ചു മ​ണി മു​ത​ൽ പ​ത്തു മ​ണി വ​രെ തി​രു​വാ​തി​ര മ​ത്സ​ര​ത്തോ​ടെ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ര​ശ്ശീ​ല വീ​ഴും. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​രം​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഒ​ക്ടോ​ബ​ർ 11ന​കം പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ന​മ്പ​ർ: 06 5610 845.

Tags:    
News Summary - Vidhyarambham at IAS Sharjah on 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.