അബൂദബി: അപകടസ്ഥലങ്ങളില്‍ കൂട്ടംകൂടി എമര്‍ജന്‍സി വാഹനങ്ങളുടെ വഴി തടസ്സപ്പെടുത്തുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. അപകടമേഖലയില്‍ കൂട്ടംകൂടി നില്‍ക്കുന്നവര്‍ക്കെതിരെ 1000 ദിര്‍ഹമാണ് പിഴ.
അപകടമേഖലയില്‍ കാഴ്ചകാണാനും വിഡിയോ പകര്‍ത്താനുമായി ആളുകള്‍ കൂടിനില്‍ക്കുന്നത് സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ എത്തുന്നതിനും രക്ഷാപ്രവര്‍ത്തനം തടയുന്നതിനുമൊക്കെ കാരണമാവും. അപകടദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
അപകടത്തില്‍പെടുന്നവരുടെ സ്വകാര്യതയെ മാനിക്കുകയും ഗതാഗതനിയമങ്ങള്‍ പാലിക്കുകയും വേണമെന്നും അബൂദബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ആംബുലന്‍സുകള്‍ക്കും സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്കുമൊക്കെ വഴിയൊരുക്കേണ്ടതിന്റെ ആവശ്യകതയും പൊലീസ് ഓര്‍മപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.