കള്ളപ്പണം തടയൽ നിയമലംഘനം; ആദ്യപാദം പിഴ ഇൗടാക്കിയത്​ 6.5 കോടി

ദുബൈ: കള്ളപ്പണം തടയൽ നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 137 കമ്പനികളിൽനിന്നായി ഈ വർഷം ആദ്യ പാദത്തിൽ സാമ്പത്തിക മന്ത്രാലയം ഈടാക്കിയത്​ 65.9 ദശലക്ഷം ദിർഹം. ധനേതര ബിസനസ്​ മേഖലകളിൽ (ഡി.എൻ.എഫ്​.ബി.എഫ്​) പ്രവർത്തിക്കുന്ന 840 കമ്പനികളിലാണ്​ സാമ്പത്തിക മന്ത്രാലയം പരിശോധന നടത്തിയത്​.

കള്ളപ്പണം തടയൽ നിയമവും ഭീകരസംഘടനകൾക്ക്​ ധനസഹായം തടയുന്നതിനുമുള്ള നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്​ 137 കമ്പനികൾക്ക്​ പിഴ ചുമത്തിയത്​. കള്ളപ്പണം തടയുന്നതിനും ഭീകരസംഘടനകൾക്കുള്ള ധനസഹായം തടയുന്നതിനുമായി 2018ൽ ​പാസാക്കിയ ഫെഡറൽ നിയമങ്ങൾ രാജ്യത്തെ കമ്പനികൾ പൂർണമായും പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ്​ പരിശോധനയെന്ന്​ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

ധനേതര മേഖലകളിൽ പ്രവർത്തിക്കുന്ന റിയൽ എസ്​റ്റേറ്റ്​ ഏജന്‍റുകൾ, ബ്രോക്കർമാർ, രത്നക്കൽ വ്യാപാരികൾ, ഓഡിറ്റർമാർ, കോർപറേറ്റ്​ സേവന ദാതാക്കൾ എന്നിവരെയാണ്​ നിരീക്ഷണവിധേയമാക്കിയത്​. മൂന്നു മാസത്തിനിടെ ആകെ 831 നിയമലംഘനങ്ങളാണ്​ കണ്ടെത്തിയത്​. ഭീകരവാദ പട്ടികയിൽ പേരുള്ളവരുടെ ഇടപാടുകളും പരിശോധിക്കുന്നതിനായുള്ള ആഭ്യന്തര നടപടികളും നയവും രൂപവത്​കരിക്കുന്നതിൽ സ്ഥാപനങ്ങൾ പരാജയപ്പെട്ടുവെന്നതാണ്​ പരിശോധനയിൽ വ്യക്തമായത്​. 

Tags:    
News Summary - Violation of Anti-Money Laundering Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.