നി​യ​മ​ലം​ഘ​നം: അ​ബൂ​ദ​ബി​യി​ൽ ഹെ​ൽ​ത്ത്​ ​സെ​ന്‍റ​റി​ന്​ 10 ല​ക്ഷം ദി​ർ​ഹം പി​ഴ

അ​ബൂ​ദ​ബി: ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ന്​​ 10 ല​ക്ഷം ദി​ർ​ഹം പി​ഴ​യി​ട്ടു. രേ​ഖ​ക​ളി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ​സെ​ന്‍റ​റി​ലെ ചി​ല ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ന്‍റെ എ​ല്ലാ​ ബ്രാ​ഞ്ചു​ക​ളി​ലും ​ദ​ന്ത​ചി​കി​ത്സ നി​ർ​ത്തി​വെ​ക്കാ​ൻ വ​കു​പ്പ്​ നി​ർ​ദേ​ശി​ച്ചു. ഇ​തു​കൂ​ടാ​തെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ എ​ട്ട്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ൾ, നാ​ല്​ പ​രി​ച​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ, ഒ​രു ഡെ​ന്‍റ​ൽ ക്ലി​നി​ക്, ഒ​ക്യു​പ്പേ​ഷ​ന​ൽ മെ​ഡി​സി​ൻ സെ​ന്‍റ​ർ, ല​ബോ​റ​ട്ട​റി, മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ എ​ന്നി​വ അ​ട​ച്ചു​പൂ​ട്ടാ​നും ആ​രോ​ഗ്യ​വ​കു​പ്പ്​ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

പ​ക​ർ​ച്ച​വ്യാ​ധി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തി​രി​ക്കു​ക, ഇ​ല​ക്​​ട്രോ​ണി​ക്​ റി​പ്പോ​ർ​ട്ടി​ങ്​ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം, അ​ടി​യ​ന്ത​ര കേ​സു​ക​ളി​ൽ മ​രു​ന്നു​ക​ളും മ​റ്റു​ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​തി​രി​ക്കു​ക, പ​ക​ർ​ച്ച​വ്യാ​ധി ത​ട​യു​ന്ന​തി​ൽ വീ​ഴ്ച, മെ​ഡി​ക്ക​ൽ റെ​ക്കോ​ഡു​ക​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക, ഹോം ​കെ​യ​ർ സ​ർ​വി​സ്​ രം​ഗ​ത്തെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക, രോ​ഗി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ​യു​ള്ള ചി​കി​ത്സ, ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും രോ​ഗി​യോ​ട്​ വ്യ​ക്ത​മാ​ക്കാ​തി​രി​ക്കു​ക, ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ ലൈ​സ​ൻ​സു​ള്ള പ്ര​ഫ​ഷ​നു​ക​ളെ നി​യ​മി​ക്കു​ന്ന​തി​ൽ വീ​ഴ്ച തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ​ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​മി​റേ​റ്റി​ലെ ആ​രോ​ഗ്യ​സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ എ​ല്ലാ മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ളോ​ടും ആ​രോ​ഗ്യ​വി​ഭാ​ഗം നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Violation of low: Abu Dhabi health center fined 10 lakh dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.