അബൂദബി: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച അബൂദബിയിലെ റസ്റ്റാറന്റ് അടച്ചുപൂട്ടി. നേപ്പാളി ഹിമാലയന്‍ റസ്റ്റാറന്റാണ് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി അടച്ചുപൂട്ടിയത്. പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണ് നേപ്പാളി ഹിമാലയന്‍ റസ്റ്റാറന്റിലെ നടപടികളെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിന് അബൂദബി കാര്‍ഷിക ഭക്ഷ്യസുരക്ഷ അതോറിറ്റി ഭക്ഷ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ചിരുന്നു. ഇത്തരം പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനാലാണ് നേപ്പാളി ഹിമാലയന്‍ റസ്റ്റാറന്റിന് നോട്ടീസ് നല്കി സ്ഥാപനം പൂട്ടിച്ചത്.
ആവര്‍ത്തിച്ച് നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടർന്ന് അധികൃതർ എവര്‍ഗ്രീന്‍ വെജിറ്റേറിയന്‍ റസ്റ്റാറന്റിന്റെ മൂന്നാമത്തെ ബ്രാഞ്ച് കഴിഞ്ഞദിവസം പൂട്ടിയിരുന്നു. ഭക്ഷ്യസുരക്ഷ നിയമങ്ങള്‍ ലംഘിച്ചതിന് 2023 മേയില്‍ അല്‍ ഐനിലെ ഹോളോമീറ്റ് റസ്റ്റാറന്റ് എന്ന മറ്റൊരു റസ്റ്റാറന്റ് അടച്ചുപൂട്ടിയിരുന്നു.
പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എമിറേറ്റിലെ ഭക്ഷണകേന്ദ്രങ്ങളില്‍ അധികൃതർ സ്ഥിരമായി പരിശോധനകള്‍ നടത്തുമെന്നും നിയമലംഘനങ്ങള്‍ കണ്ടാല്‍ 800555 എന്ന അബൂദബി സര്‍ക്കാറിന്റെ ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.