അബൂദബി: റമദാനോടനുബന്ധിച്ച് അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ 76 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഭക്ഷണം പാഴാക്കുന്നത് കുറക്കുന്നതിനും ആരംഭിച്ച കാമ്പയിന്റെ ഭാഗമായി 4491 സ്ഥാപനങ്ങളിലാണ് അതോറിറ്റി പരിശോധന നടത്തിയത്.
റമദാന്റെ ഒരാഴ്ച മുമ്പാണ് കാമ്പയിന് തുടക്കം കുറിച്ചത്. പരിശോധന നടത്തിയതില്‍ 2531 സ്ഥാപനങ്ങള്‍ എല്ലാവിധ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് കണ്ടെത്തി. ചെറിയരീതിയിലുള്ള വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 1628 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
ഭക്ഷണം പാഴാക്കുന്നതിലൂടെ സാമ്പത്തികവും പാരിസ്ഥിതികവുമായി ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും അധികൃതര്‍ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.
ഭക്ഷണം സംരക്ഷിക്കുന്നതിനു മാര്‍ഗനിര്‍ദേശം നല്‍കുകയും അവയുടെ മിത ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടന്നു. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് 800555 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.