അബൂദബി കേരള സോഷ്യൽ സെൻറർ സംഘടിപ്പിച്ച ‘ഓർമയിലെ ഫസ്​റ്റ്​ ബെൽ’ വെർച്വൽ പരിപാടി

ഭരത് മുരളി നാടകോത്സവ സ്​മരണയിൽ വെർച്വൽ പരിപാടി

അബൂദബി: കേരള സോഷ്യൽ സെൻററിൽ പത്തു വർഷമായി സംഘടിപ്പിച്ചുവരുന്ന ഭരത് മുരളി നാടകോത്സവത്തി​െൻറ സ്​മരണകളോടെ നടത്തിയ 'ഓർമയിലെ ഫസ്​റ്റ്​ ബെൽ: ഭരത് മുരളി നാടകോത്സവം സ്​മൃതിപഥങ്ങളിലൂടെ' പരിപാടി സമാപിച്ചു.

മൂന്നു ദിവസങ്ങളിലായി അബൂദബി കേരള സോഷ്യൽ സെൻറർ ഫേസ്ബുക്ക് പേജിലൂടെ തത്സമയം സംപ്രേഷണം ചെയ്​ത പരിപാടി ഒട്ടേറെ പേർ വീക്ഷിച്ചു. കോവിഡ് മൂലം കഴിഞ്ഞ വർഷം നാടകോത്സവം സംഘടിപ്പിക്കാൻ കഴിയാതെപോയ പശ്ചാത്തലത്തിലാണ് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഇത്തവണ സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

2009 മുതൽ 2019 വരെ സംഘടിപ്പിച്ച നാടകോത്സവത്തി​െൻറ വിവരണങ്ങൾ, ഒന്നും രണ്ടും സ്ഥാനം നേടിയ നാടകങ്ങളുടെ പ്രസക്ത ഭാഗങ്ങൾ, വിധികർത്താക്കളുടെയും പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ അഭിനേതാക്കളുടെയും സംവിധായകരുടെയും അഭിപ്രായങ്ങൾ, നാടക ഗാനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചായിരുന്നു പരിപാടി. മൂന്ന് ദിവസങ്ങളിലായി ഏഴ് മണിക്കൂറോളം നീണ്ട പരിപാടി യു.എ.ഇയിലെ മലയാള നാടകാസ്വാദകർക്കും നാടക പ്രവർത്തകർക്കും വേറിട്ട അനുഭവമായി.കവിയും നാടകപ്രവർത്തകനുമായ കരിവെള്ളൂർ മുരളി പരിപാടി ഉദ്ഘാടനം ചെയ്​തു.

കേരള സോഷ്യൽ സെൻറർ പ്രസിഡൻറ്​ വി.പി. കൃഷ്​ണകുമാർ അധ്യക്ഷത വഹിച്ചു. ആക്​ടിങ് ജനറൽ സെക്രട്ടറി എസ്. മണിക്കുട്ടൻ, വൈസ് പ്രസിഡൻറ്​ റോയ് ഐ. വർഗീസ്, ട്രഷറർ സി. ബാലചന്ദ്രൻ, കലാവിഭാഗം സെക്രട്ടറി നിർമൽ തോമസ്, കെ.എസ്.സി മുൻ പ്രസിഡൻറ്​ കെ.ബി. മുരളി, ജനറൽ സെക്രട്ടറി ലൈന മുഹമ്മദ്, വനിത വിഭാഗം ആക്​ടിങ് കൺവീനർ പ്രജിന അരുൺ എന്നിവർ സംസാരിച്ചു.

സമാപന ദിവസം ഡബിങ് ആർട്ടിസ്​റ്റും നാടക പ്രവർത്തകനുമായ പ്രഫ. അലിയാർ മുഖ്യാതിഥിയായിരുന്നു. ബിജു തുണ്ടിയിൽ, പ്രവീൺ ബാലൻ, നവനീത് രഞ്ജിത്ത്, രാജീവ് കണ്ണൂർ, അലിഫ് മീഡിയ എന്നിവർ സാങ്കേതിക പ്രവർത്തനം നിയന്ത്രിച്ചു.

രണ്ടു മാസത്തിലധികം നീണ്ട പരിശ്രമഫലമാണ് നാടകോത്സവത്തി​െൻറ പത്തു വർഷത്തെ ചരിത്രം പ്രതിപാദിക്കുന്ന പരിപാടി 'ഓർമയിലെ ഫസ്​റ്റ്​ ബെൽ' വിജയകരമായി നടത്താനായതെന്ന് പ്രസിഡൻറ്​ വി.പി. കൃഷ്​ണകുമാർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.