ദുബൈ: കുടുംബാംഗത്തിന്റെയോ സുഹൃത്തുക്കളുടെയോ സ്പോൺസർഷിപ്പിൽ സന്ദർശക വിസയെടുത്ത് യു.എ.ഇയിൽ എത്തിയവർക്ക് 90 ദിവസം വരെ വിസ നീട്ടാം. ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന കുടുംബ സന്ദർശക വിസയിലെത്തിയവർക്കാണ് ഈ ആനുകൂല്യം. ഇവർക്ക് രാജ്യംവിടാതെ യു.എ.ഇയിൽനിന്നുതന്നെ വിസ പുതുക്കാൻ കഴിയും.
നിശ്ചിത വരുമാനമുള്ളവർക്ക് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സന്ദർശക വിസയിലെത്തിക്കാമെന്ന് യു.എ.ഇ അറിയിച്ചിരുന്നു. ഇവർക്കാണ് 90 ദിവസം വരെ യു.എ.ഇയിൽനിന്ന് വിസ കാലാവധി നീട്ടാൻ കഴിയുന്നത്.
അബൂദബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽനിന്ന് വിസയെടുത്തവർ ഐ.സി.പിയുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. ദുബൈ വിസക്കാർ ജി.ഡി.ആർ.എഫ്.എയുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. 180 ദിവസം വരെ ദുബൈ വിസക്കാർക്ക് കാലാവധി നീട്ടാം. 1120 ദിർഹമാണ് ചെലവ് വരുന്നത്. മറ്റ് എമിറേറ്റുകളിലെ വിസ 90 ദിവസം നീട്ടുന്നതിന് 862 ദിർഹം ചെലവാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.