ദുബൈ: യു.എ.ഇയിൽ വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവർക്ക് പിഴയില്ലാതെ നാട്ടിൽ പോകാൻ പാസ്പോർട്ടും ടിക്കറ്റുമായി നേരിട്ട് വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് എമിഗ്രേഷൻ അധികൃതർ വ്യക്തമാക്കി. പൊതുമാപ്പിെൻറ മറ്റ് നടപടിക്രമങ്ങൾ പാലിക്കേണ്ടതില്ലെന്നും ഫെഡറൽ അതോറിറ്റി ഫോർ െഎഡിൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഡയറക്ടർ ജനറൽ സഇൗദ് റകൻ അൽ റഷാദി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി തീർന്നവർക്ക് ആഗസ്റ്റ് 18 വരെ പിഴയില്ലാതെ നാട്ടിലേക്ക് പോകാൻ അനുമതിയുണ്ടാകും. മാർച്ച് ഒന്നിന് ശേഷം വിസാ കാലാവധി തീർന്നവർക്ക് ഡിസംബർ 31 വരെ യു.എ.ഇയിൽ തുടരാമെന്ന് അധികൃതർ അറിയിച്ചിരുന്നു. പൊതുമാപ്പ് ആനുകൂല്യം ലഭ്യമാക്കുന്നതിന് മുൻകൂട്ടി എമിഗ്രേഷനിലെത്തേണ്ട കാര്യമില്ല.
കാലാവധിയുള്ള പാസ്പോർട്ടും ടിക്കറ്റുമായി നേരിട്ട് വിമാനത്താവളങ്ങളിൽ എത്തിയാൽ മതി. ദുബൈ വിമാനത്താവളം വഴി പോകുന്നവർ 48 മണിക്കൂർ മുമ്പും അബൂദബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങൾ വഴി പോകുന്നവർ യാത്രയുടെ ആറ് മണിക്കൂർ മുമ്പും എയർപോർട്ടിലെത്തണം.
വിമാനത്താവളത്തിൽ പൊതുമാപ്പിൽ പോകുന്നവരുടെ കാര്യങ്ങൾക്കായി പ്രത്യേക ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിലുണ്ടാകും. പൊതുമാപ്പ് ആനുകൂല്യം ലഭ്യമാക്കുന്നവർ കുടുംബാംഗങ്ങളുമായി ഒന്നിച്ച് രാജ്യം വിടാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 800 453 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.