ദുബൈ: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിെൻറ ഭാഗമായി യു.എ.ഇ-ഇസ്രായേൽ പൗരന്മാർക്ക് വിസരഹിത യാത്രയൊരുക്കും. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസയില്ലാതെ യു.എ.ഇയും ഇസ്രായേലും സന്ദർശിക്കാൻ കഴിയും. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ യു.എ.ഇയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധി സംഘം എത്തിയതിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വാഴ്ച നാല് കരാർ ഒപ്പുവെച്ചു. സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക, വ്യോമയാന മേഖലകളിലാണ് കരാർ ഒപ്പുവെച്ചത്. ഇത് വൻ മാറ്റത്തിന് വഴിയൊരുക്കുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, യു.എ.ഇ-യു.എസ് - ഇസ്രായേൽ എന്നീ രാജ്യങ്ങൾ ചേർന്ന് 'അബ്രഹാം ഫണ്ടി'ന് രൂപം നൽകി. അബ്രഹാം അക്കോഡ് കരാറിെൻറ ഭാഗമായ കൂടുതൽ സഹകരണത്തിനാണ് ഫണ്ടിന് രൂപം നൽകിയത്. പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്തുന്നതിനും ഊർജമേഖലയിലെ സഹകരണവും ഫണ്ടിലൂടെ ലക്ഷ്യമിടുന്നു. മിഡിൽ ഈസ്റ്റിെൻറ വികസനത്തിന് മൂന്ന് ബില്യൺ ഡോളർ സ്വകാര്യ മേഖലയിൽ നിക്ഷേപിക്കും. ഇതിലേക്ക് മറ്റ് രാജ്യങ്ങളെയും ക്ഷണിച്ചു.ഇസ്രായേലിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി ആദ്യ ഇത്തിഹാദ് വിമാനം അബൂദബിയിൽ എത്തി. ഇരു രാജ്യങ്ങളും തമ്മിൽ ആഴ്ചയിൽ 28 വാണിജ്യ വിമാന സർവിസുകൾ നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.