ദു​ബൈ​യി​ൽ വി​സ മെ​ഡി​ക്ക​ൽ വീ​ട്ടി​ലി​രു​ന്നും പൂ​ർ​ത്തി​യാ​ക്കാം

ദു​ബൈ: എ​മി​റേ​റ്റി​ൽ താ​മ​സ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ വി​സ പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ഇ​നി വീ​ട്ടി​ൽ​വെ​ച്ച്​ ത​ന്നെ പൂ​ർ​ത്തി​യാ​ക്കാം. വി.​എ​ഫ്.​എ​സ്​ ഗ്ലോ​ബ​ലും എ.​എം.​എ​ച്ചും ചേ​ർ​ന്ന്​ ഇ​തി​നാ​യി ‘മെ​ഡി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ ഡോ​ർ​സ്​​റ്റെ​പ്​ സ​ർ​വി​സ്​’ എ​ന്ന പേ​രി​ലാ​ണ്​ സേ​വ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബൈ​യി​ൽ റെ​സി​ഡ​ന്‍റ്​​സ്​ വി​സ​യു​ള്ള​വ​ർ​ക്ക്​ വി​സ പു​തു​ക്കു​മ്പോ​ഴാ​ണ്​ സേ​വ​നം ല​ഭ്യ​മാ​കു​ക. ഇ​തോ​ടെ, മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പോ​യി കാ​ത്തു​നി​ന്ന്​ മെ​ഡി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കേ​ണ്ടി വ​രി​ല്ല. തി​ര​ക്കേ​റി​യ​വ​ർ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും അ​ട​ക്കം വ​ലി​യ രീ​തി​യി​ൽ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടും. ബി​രു​ദ​മോ അ​തി​ൽ കൂ​ടു​ത​ലോ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ ല​ഭി​ക്കു​ന്ന കാ​റ്റ​ഗ​റി-​എ വി​സ​യു​ള്ള​വ​ർ​ക്കാ​ണ്​ പ്ര​ത്യേ​ക​മാ​യി ഈ ​സേ​വ​നം ല​ഭി​ക്കു​ക.

ഓ​ൺ​ലൈ​നാ​യും ഓ​ഫ്​​ലൈ​നാ​യും വീ​ട്ടി​ലോ ഓ​ഫി​സി​ലോ ഇ​രു​ന്ന്​ സേ​വ​ന​ത്തി​ന്​ ബു​ക്ക്​ ചെ​യ്യാ​വു​ന്ന​താ​ണ്. വി.​എ​ഫ്.​എ​സ്​ ഗ്ലോ​ബ​ൽ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ച്ച്​ ‘മെ​ഡി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ ഡോ​ർ​സ്​​റ്റെ​പ്​ സ​ർ​വി​സ്​’ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​താ​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​കും.

ഓ​ൺ​ലൈ​ൻ ഫോം ​പൂ​രി​പ്പി​ച്ച ശേ​ഷം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ ഇ-​മെ​യി​ൽ വ​ഴി ക​ൺ​ഫ​ർ​മേ​ഷ​നും പേ​​മെ​ന്‍റ്​ അ​ട​ക്കാ​നു​ള്ള ലി​ങ്കും ല​ഭി​ക്കും. പേ​മെ​ന്‍റ്​ പൂ​ർ​ത്തി​യാ​യാ​ൽ വി.​എ​ഫ്.​എ​സ്​ ഗ്ലോ​ബ​ൽ ടീ​മം​ഗ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​വ്​ ന​ൽ​കി​യ ലൊ​ക്കേ​ഷ​നി​ലെ​ത്തി ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

‘മെ​ഡി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ ഡോ​ർ​സ്റ്റെ​പ്പ് സ​ർ​വി​സ്​’ ന​ട​പ്പാ​ക്കാ​ൻ എ.​എം.​എ​ച്ചു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ സ​ന്തു​ഷ്ട​രാ​ണെ​ന്നും അ​സാ​ധാ​ര​ണ​മാ​യ ഉ​പ​ഭോ​ക്തൃ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള വി.​എ​ഫ്.​എ​സ്​ ഗ്ലോ​ബ​ലി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യെ ഈ ​സം​രം​ഭം അ​ടി​വ​ര​യി​ടു​ന്ന​താ​യും വി.​എ​ഫ്.​എ​സ്​ ഗ്ലോ​ബ​ലി​ലെ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് ആ​ൻ​ഡ് സ്പെ​ഷ​ൽ പ്രോ​ജ​ക്ടു​ക​ളു​ടെ ചീ​ഫ് ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ അ​തു​ൽ മ​ർ​വ പ​റ​ഞ്ഞു.

വി​സ പു​തു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഈ ​സേ​വ​നം വി​ല​പ്പെ​ട്ട​താ​യി​രി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​വാ​സി വി​സ ഉ​ട​മ​ക​ൾ​ക്കു​ള്ള മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന പ്ര​ക്രി​യ​യെ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന സം​വി​ധാ​നം മി​ക​ച്ച ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ​രി​ഹാ​ര​ങ്ങ​ൾ ന​ൽ​കാ​നു​ള്ള എ.​എം.​എ​ച്ചി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യു​മാ​യി യോ​ജി​ച്ചു വ​രു​ന്ന​താ​ണെ​ന്ന്​ സി.​ഇ.​ഒ ബു​തൈ​ന എ. ​ഖൂ​റി പ​റ​ഞ്ഞു.

Tags:    
News Summary - Visa Medical can be completed at home in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.