യു.എ.ഇ, ഇന്ത്യൻ പൗരന്മാർക്ക്​ ഇറാനിൽ പോകാൻ വിസ ഇളവ്​

ആ​കെ 33 രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ്​ ആ​നു​കൂ​ല്യം

ദു​ബൈ: യു.​എ.​ഇ​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും പൗ​ര​ന്മാ​ർ​ക്ക്​ ഇ​നി ഇ​റാ​നി​ൽ പോ​കാ​ൻ​ വി​സ വേ​ണ്ട. ആ​കെ 33 രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ്​​ ഇ​റാ​ൻ​ വി​സ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച​ത്. സൗ​ദി അ​റേ​ബ്യ, ഇ​ന്ത്യ, റ​ഷ്യ, യു.​എ.​ഇ, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ, കു​വൈ​ത്ത്, ല​ബ​നാ​ൻ തു​ട​ങ്ങി 33 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക്​ ഇ​റാ​നി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ ഇ​നി​മു​ത​ൽ വി​സ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ഇ​റാ​നി​യ​ൻ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രി ഇ​സ്സ​ത്തു​ല്ലാ​ഹ്​ ദ​ർ​ഗാ​മി പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​​ന്‍റെ വാ​തി​ലു​ക​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​നോ​ദ​സ​ഞ്ചാ​രം ലോ​ക​ത്തി​ലെ എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​മാ​ണ്. മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​ന്​ പു​റ​മെ ഇ​റാ​ൻ പ്ര​കൃ​തി​യാ​ൽ ആ​ക​ർ​ഷ​ക​മാ​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും ഈ ​സ​വി​ശേ​ഷ​ത​ക​ൾ ലോ​ക​ത്തി​ന്​ ആ​സ്വ​ദി​ക്കാ​ൻ ത​ങ്ങ​ൾ അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​റാ​നും സൗ​ദി​യും ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ചൈ​നീ​സ്​ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളെ തു​ട​ർ​ന്ന്​ ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു. 

Tags:    
News Summary - Visa relaxation for UAE and Indian citizens to visit Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.