ദുബൈ: യു.എ.ഇയിൽ തൊഴിൽ വിസ ലഭിക്കാൻ നാട്ടിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. അടുത്തമാസം നാല് മുതൽ പുതിയ നിയമം നിലവിൽ വരും. രാജ്യത്ത് സുരക്ഷയും സമാധാനന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
യു എ ഇയിൽ തൊഴിൽവിസക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ നാട്ടിലെ സർക്കാറും, യു എ ഇ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. യു.എ.ഇ മന്ത്രിസഭ കഴിഞ്ഞവർഷം പുറത്തിറക്കിയ ഉത്തരവ് പ്രകാരം കോർഡിനേഷൻ കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം.
ജൻമനാട്ടിലെ ഭരണകൂടമോ, തൊഴിൽവിസക്ക് അപേക്ഷിക്കുന്ന വ്യക്തി അഞ്ച് വർഷത്തിൽ കൂടുതൽ താമസിക്കുന്ന രാജ്യത്തെ സർക്കാറോ ആണ് സ്വഭാവ സർട്ടിഫിക്കറ്റ് നൽകേണ്ടത്. എന്നാൽ, സന്ദർശകവിസക്കും, ടൂറിസ്റ്റ് വിസക്കും സ്വഭാവസർട്ടിഫിക്കറ്റ് ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.