ദുബൈ: ദുബൈയിലെ ആമർ കേന്ദ്രങ്ങൾ ഈ വർഷത്തെ ആദ്യത്തെ 6 മാസത്തിനുള്ളിൽ 1.07 ദശലക്ഷത്തില ധികം വിസ- സേവന ഇടപാടുകൾ പൂർത്തിയാക്കിയെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസ ി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷം ആമർ സെന്ററുകൾ കൂടുതൽ ഇടപാടുകൾ നടത്തി. 847.476 സേവന- ഇടപാടുകളാണ് കഴിഞ്ഞ വർഷം ഈ സമയത്ത് ആമർ സെന്ററുകൾ നൽകിയേതെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ജി.ഡി.ആർ.എഫ്.എ ദുബൈ ഹെഡ്ക്വാട്ടേഴ്സിൽ വിളിച്ചു ചേർത്ത ആമർ സെന്റർ ഉടമകളുടെയും മാനേജ്മെൻറിെൻറയും മൂന്നാമത് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുബൈയിലുള്ള 69 മാതൃകാ ആമർ കേന്ദ്രങ്ങങ്ങൾ വഴിയാണ് ഇടപാടുകൾ ഏറെയും നൽകിയത്.
അതിനൊപ്പം തന്നെ ആമർ സേവനങ്ങൾ ലഭിക്കുന്ന ചില തസ്ഹീൽ സെൻററുകൾ വഴിയും വിസ സേവന ഇടപാടുകൾ പൂർത്തിയാക്കി നൽകി. ആമർ സേവന വിഭാഗം ഡയറക്ടർ മേജർ സലിം ബിൻ അലി ഉയർന്ന സേവന-സൗകര്യങ്ങൾ കൂടുതൽ മികവോടെ ലഭ്യമാകാൻ സഹകരിക്കുന്ന സെൻറർ നടത്തിപ്പുകാരെ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.