ദുബൈ: വിസ റദ്ദാക്കപ്പെട്ടവർക്ക് വിമാനത്താവളങ്ങളിെലത്തുേമ്പാൾ പിഴ വീഴാൻ സാധ്യത. മാർച്ച് ഒന്നിനു ശേഷം വിസ റദ്ദാക്കപ്പെട്ടവരാണ് പിഴ അടക്കേണ്ടത്. കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിൽനിന്ന് യാത്രചെയ്തവർക്ക് ഇത്തരത്തിൽ പിഴ അടക്കേണ്ടിവന്നു.എന്നാൽ, വിസ കാലാവധി കഴിഞ്ഞവർക്കും വിസിറ്റിങ് വിസക്കാർക്കും ഈ നിയമം ബാധകമല്ല.
റസിഡൻറ് വിസ റദ്ദാക്കിയവർക്ക് യു.എ.ഇ ഒരു മാസം ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നു. ഗ്രേസ് പിരീഡും കഴിഞ്ഞ് യു.എ.ഇയിൽ തങ്ങിയവരിൽനിന്നാണ് പിഴ ഈടാക്കുന്നത്.ജൂലൈ ഒന്ന് മുതലുള്ള പിഴയാണ് ഇവർ അടക്കേണ്ടത്. അതേസമയം, ചില വിമാനത്താവളങ്ങളിൽനിന്ന് യാത്രയായവർക്ക് പിഴ അടക്കേണ്ടി വന്നില്ലെന്നും പറയുന്നു. വിസ റദ്ദാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്നവർ ആമർ സെൻറർ വഴി പിഴയുടെ വിഷയത്തിൽ ഉറപ്പുവരുത്തിയശേഷം വിമാനത്താവളത്തിൽ എത്തുന്നതാവും നല്ലത്.
ജൂലൈ ഒന്നിനു മുമ്പ് വിസ റദ്ദാക്കിയവർ
ഉദാഹരണം: മാർച്ച് 30നാണ് വിസ റദ്ദാക്കിയതെങ്കിൽ ഏപ്രിൽ 29ന് ഇവരുടെ ഗ്രേസ് പിരീഡ് അവസാനിക്കും. എന്നാൽ, ഇവർ ജൂലൈ ഒന്നു മുതൽ നാട്ടിലേക്ക് തിരിക്കുന്ന ദിവസംവരെയുള്ള പിഴയാണ് അടക്കേണ്ടത്. മിനിമം പിഴയായ 210 ദിർഹമും ഓരോ ദിവസവും 25 ദിർഹം വീതവും പിഴ അടക്കണം. ജൂൺ 15നാണ് വിസ റദ്ദാക്കിയതെങ്കിൽ ജൂലൈ 14ന് ഗ്രേസ് പിരീഡ് അവസാനിക്കും. ഇത്തരക്കാർ ജൂലൈ 15 മുതൽ നാട്ടിലേക്ക് യാത്ര തിരിക്കുന്ന ദിവസം വരെയുള്ള പിഴ അടക്കണം.
ജൂലൈ ഒന്നിനുശേഷം വിസ റദ്ദാക്കിയവർ
ഉദാഹരണം: ജൂലൈ രണ്ടിനാണ് വിസ റദ്ദാക്കിയതെങ്കിൽ ആഗസ്റ്റ് ഒന്നിന് ഗ്രേസ് പിരീഡ് അവസാനിക്കും. ഇവർ ആഗസ്റ്റ് രണ്ട് മുതൽ യാത്രദിവസം വരെയുള്ള പിഴ അടക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.