ഉമ്മുൽഖുവൈൻ: വിസ തട്ടിപ്പിൽപെട്ട് ഉമ്മൽഖുവൈനിൽ ദുരിതത്തിലായ 13പേർക്ക് സ്വദേശത്തേക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നു. ലക്ഷങ്ങൾ വാങ്ങിയാണ് െതാഴിൽ വിസ വാഗ്ദാനം ചെയ്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വിസിറ്റ് വിസയിൽ നാൽപതോളം പേരെ തട്ടിപ്പ് ഏജൻറുമാർ ഇവിടെയെത്തിച്ചത്. പലർക്കും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ല. രണ്ടു മാസത്തോളം കെട്ടിട നിർമാണ കമ്പനിയിൽ ജോലി ചെയ്യിപ്പിച്ച ശേഷം ശമ്പളമോ വിസയോ താമസമോ പോലും ഇല്ലാത്ത അവസ്ഥയിൽ തള്ളിയിട്ട് ഏജൻറുമാർ മുങ്ങുകയും ചെയ്തു.
എന്തു ചെയ്യണമെന്നറിയാതെ പലരും പല വഴിയിലേക്കിറങ്ങിപ്പോയി. അവശേഷിച്ച 13 പേർ ഉമ്മുൽഖുവൈനിലെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത കെട്ടിടത്തിൽ അഭയം തേടുകയായിരുന്നു. റമദാനിൽ ഏറ്റവും അർഹരായ ജനങ്ങൾക്ക് ഇഫ്താർ ഒരുക്കി നൽകാനായി ലേബർ ക്യാമ്പുകളിൽ എത്തിയ യുനൈറ്റഡ് ഫ്രണ്ട്സ് ഒാഫ് കേരള പ്രവർത്തകരാണ് വഞ്ചിക്കപ്പെട്ട് കഴിഞ്ഞു കൂടുന്ന ഇൗ മനുഷ്യരുടെ വേദന പുറംലോകത്തറിയിച്ചത്.
വിഷയം ഇന്ത്യൻ കോൺസുലേറ്റിെൻറ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അനുഭാവപൂർവമായ സമീപനമാണ് ലഭിച്ചതെന്ന് യു. എഫ്.കെ കോ ഒാർഡിനേറ്റർ റസീൻ റഷീദ്, ജനറൽ സെക്രട്ടറി ഹരി നോർത്ത് കോട്ടച്ചെരി എന്നിവർ പറഞ്ഞു. വഞ്ചിക്കപ്പെട്ട തൊഴിലാളികളുടെ പിഴ തുകയും ടിക്കറ്റ് ചെലവും കോൺസുലേറ്റ് വഹിക്കും. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ഏറെ പിന്തുണച്ചതോടെ പെരുന്നാൾ അവധി കഴിഞ്ഞാലുടൻ ഇൗ സാധുക്കൾക്ക് വൈകാതെ നാട്ടിലേക്ക് മടങ്ങാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.