ഷാർജ: ഗുരു വിചാരധാരയുടെ ആഭിമുഖ്യത്തിൽ ഷാർജ മുബാറക് സെൻറർ പാർട്ടി ഹാളിൽ വിഷു ആഘോഷം സംഘടിപ്പിച്ചു. പരമ്പരാഗത ശൈലിയിൽ വിഷുക്കണിയൊരുക്കി വിഷുക്കൈനീട്ടം നല്കിയ ചടങ്ങിൽ വിഭവസമൃദ്ധമായ വിഷുസദ്യയും കലാപരിപാടികളും ഒരുക്കിയിരുന്നു. കവിത, നാടൻ പാട്ടുകൾ, നൃത്തനൃത്യങ്ങൾ, തിരുവാതിര, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.
സാംസ്കാരിക സമ്മേളനം മാധ്യമപ്രവർത്തകൻ എം.സി.എ. നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജന. സെക്രട്ടറി ഒ.പി. വിശ്വംഭരൻ സ്വാഗതം പറഞ്ഞു. ഷാജി ശ്രീധരൻ, പ്രഭാകരൻ പയ്യന്നൂർ, സജി ശ്രീധരൻ, സി.പി. മോഹനൻ, കെ.പി. വിജയൻ, അഭിലാഷ് രത്നാകരൻ, വിജയകുമാർ, വന്ദന മോഹനൻ, നാണു വിശ്വനാഥൻ, ഉന്മേഷ്, സുഭാഷ്, അതുല്യ വിജയകുമാർ, ലളിത വിശ്വംഭരൻ, മഞ്ജു ഷാജി, രഞ്ജിനി പ്രഭാകരൻ, ഗായത്രി, അർജുൻ തുടങ്ങിയവർ ആശംസ നേർന്നു. ട്രഷറർ സജി ശ്രീധരൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.