ദുബൈ: വേൾഡ് മലയാളി കൗൺസിൽ പരിസ്ഥിതി അവബോധത്തിന് മുൻഗണന നൽകി വിഷുവിനോടനുബന്ധിച്ച് ‘വിഷുതൈനീതം’ പരിപാടി സംഘടിപ്പിച്ചു. മലയാളത്തിൽ തൈകൾ എന്നർഥം വരുന്ന ചെടിത്തൈകൾ സമ്മാനമായി നൽകുന്ന പദ്ധതിയാണിത്.
മാതാ അമൃതാനന്ദമയി മഠവുമായി ചേർന്ന് നടത്തുന്ന പരിപാടി ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് ശിവന് വൃക്ഷത്തൈകൾ നൽകി ആരംഭം കുറിച്ചു. മിഡിലീസ്റ്റിലെ 16 പ്രവിശ്യകളിലും യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലും ലക്ഷക്കണക്കിന് വൃക്ഷത്തൈകൾ വിതരണം ചെയ്യുമെന്ന് കൗൺസിൽ മിഡിലീസ്റ്റ് പ്രസിഡന്റ് വിനേഷ് മോഹൻ പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ചാൾസ് പോൾ, സെക്രട്ടറി സി.എ. ബിജു, മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടേത്ത്, പ്രസിഡന്റ് വിനീഷ് മോഹൻ, മിഡിലീസ്റ്റ് റീജിയൻ ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, മിഡിലീസ്റ്റ് വൈസ് പ്രസിഡന്റ് തോമസ് ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.