ഷാര്‍ജ: അന്താരാഷ്ട്ര മ്യൂസിയം ദിനമായ 18ന് ഷാർജയിലുടനീളമുള്ള മ്യൂസിയങ്ങളിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്നും കോവിഡിനിടയിൽ ഷാർജ മ്യൂസിയങ്ങളുടെയും ടൂറിസം രംഗങ്ങളുടെയും ഭാവിയെക്കുറിച്ച് ആ ദിവസം വെർച്വൽ സെഷൻ ചർച്ച ചെയ്യുമെന്നും ഷാർജ മ്യൂസിയംസ് അതോറിറ്റി അറിയിച്ചു. ഇസ്ലാമിക കല, സംസ്കാരം, പുരാവസ്തു, പൈതൃകം, ശാസ്ത്രം, സമുദ്രജീവിതം, ഷാർജയുടെയും പ്രദേശത്തിെൻറയും ചരിത്രം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന 16 മ്യൂസിയങ്ങൾ ഷാർജയിലുണ്ട്.
ഷാർജ ക്ലാസിക് കാർ മ്യൂസിയം, ഷാർജ അക്വേറിയം എന്നിവ മ്യൂസിയങ്ങളിൽ ഉൾപ്പെടുന്നു. 'മ്യൂസിയങ്ങളുടെ വീണ്ടെടുക്കൽ, പുനർനിർമാണം (യാഥാർഥ്യവും വെർച്വൽ വെല്ലുവിളികളും)' എന്ന തലക്കെട്ടിൽ നടക്കുന്ന പാനൽ ചർച്ചയിൽ പ്രതിസന്ധി, ദുരന്തനിവാരണ വകുപ്പ്, പൊലീസ്; ഷാർജ ആർട്ട് മ്യൂസിയം പ്രതിനിധാനംചെയ്യുന്ന ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെൻറ് അതോറിറ്റി എന്നിവ പങ്കെടുക്കും. താൽപര്യമുള്ളവർക്ക് https://www.sharjahmuseums.ae/ എന്ന വെബ് വഴി രജിസ്റ്റർ ചെയ്ത് വെർച്വൽ സെഷനിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.