ദുബൈ: മഹാമാരിയെ തുടർന്ന് പല തവണകളായി ഒരുവർഷത്തിലധികം നീട്ടി നൽകിയ വിസിറ്റ് വിസയുടെ കാലാവധി ബുധനാഴ്ച അവസാനിക്കും. ഇതിനുശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.വിസിറ്റ് വിസയിലുള്ളവർ രാജ്യം വിടുകയോ അല്ലെങ്കിൽ താമസം നിയമവിധേയമാക്കുകയോ ചെയ്തില്ലെങ്കിൽ പിഴ ഉൾപ്പെടെയുള്ള കനത്ത നിയമനടപടികൾ നേരിടേണ്ടി വരും.
അനധികൃതമായി ആയിരങ്ങൾ രാജ്യത്ത് തുടരുന്നതായി അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു. ഏപ്രിൽ ഒന്നുമുതൽ വ്യാപക പരിശോധന നടത്താനൊരുങ്ങുകയാണ് മന്ത്രാലയം. പിടിയിലായാൽ താമസ-കുടിയേറ്റ നിയമപ്രകാരം നടപടിക്ക് വിധേയരാക്കും. കോവിഡ് മഹാമാരിയെ തുടർന്ന് പല തവണകളിലായി വിസിറ്റ് വിസക്കാർക്ക് രാജ്യത്ത് തുടരാൻ നിരവധി ഇളവുകൾ നൽകിയിരുന്നു. യാത്രാ പ്രതിസന്ധിയെ തുടർന്ന് രാജ്യം വിടാനുള്ള സാവകാശം ഒരുവർഷത്തിലധികമായി നീട്ടിയും നൽകിയിരുന്നു. ഇത്തരത്തിലുള്ള എല്ലാ ഇളവുകളും മാർച്ച് 31ന് അവസാനിക്കുമെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങുന്നവർ വിമാന ടിക്കറ്റും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുകളുമായി നേരത്തെ തന്നെ യാത്രാനടപടികൾ സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.