ദുബൈ: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യക്കാർക്കും സന്ദർശക വിസ അനുവദിക്കാൻ യു.എ.ഇ തീരുമാനിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പും ദേശീയ ദുരന്തനിവാരണ സമിതിയും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. നേരത്തെ യാത്ര വിലക്കുള്ള രാജ്യങ്ങളിലുള്ളവർക്കും തീരുമാനം ബാധകമാണ്. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും സന്ദർശക വിസക്ക് അപേക്ഷിക്കാം. പി.സി.ആർ പരിശോധനകളടക്കമുള്ള മാനദണ്ഡങ്ങൾ യാത്രക്ക് പാലിക്കണം. യാത്രക്കാർക്ക് ഐ.സി.എ വെബ്സൈറ്റ് വഴിയും അൽ ഹുസ്ൻ ആപ്പ് വഴിയും വാക്സിനേഷൻ സറട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്നും പ്രസ്താവനയിൽ അറിയിച്ചു.
സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണക്കുന്നതിനും പൊതുജനാരോഗ്യവും വിവിധ സുപ്രധാന മേഖലകളും തമ്മിലുള്ള സന്തുലിതാവസ്ഥ സൂക്ഷിക്കുന്നതിനും വേണ്ടിയാണ് തീരുമാനമെന്നും പ്രസ്താവനയിൽ പറയുന്നു.
മോഡേണ, ഫൈസർ-ബയോടെക്, ജാൻസൻ(ജോൺസൺ ആൻഡ് ജോൺസൺ), ഓക്സ്ഫഡ്/ആസ്ട്രാസെനേക്ക, കോവിഷീൽഡ് (ഓക്സ്ഫോർഡ്/ആസ്ട്രാസെനേക ഫോർമുലേഷൻ), സിനോഫാം, സിനോവാക്സിെൻറ കൊറോണവാക് എന്നിവയാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.