ദുബൈ: ദുബൈയിലെത്തുന്ന സന്ദർശക വിസക്കാർ കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന പുതിയ നിബന്ധന പിൻവലിച്ചു.ഇതോടെ, പുതിയ വിസ ലഭിക്കാൻ പഴയ രീതിയിൽ തന്നെ അപേക്ഷിച്ചാൽ മതി.നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്മൂലം, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഹോട്ടൽ റിസർവേഷൻ അതല്ലെങ്കിൽ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ എന്നിവ കൂടി റിേട്ടൺ ടിക്കറ്റിനൊപ്പം സബ്മിറ്റ് ചെയ്യണം എന്നായിരുന്നു കഴിഞ്ഞ ദിവസം ട്രാവൽ ഏജൻസികൾക്ക് ലഭിച്ച നിർദേശം.
പുതുതായി വിസക്ക് അപേക്ഷിക്കാൻ ശ്രമിക്കുേമ്പാൾ ഈ രേഖകൾ സബ്മിറ്റ് ചെയ്യണമെന്ന് സിസ്റ്റത്തിലും കാണിച്ചിരുന്നു. എന്നാൽ, അധികൃതർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.ചൊവ്വാഴ്ച അപേക്ഷിക്കാൻ ശ്രമിച്ചവർക്ക് പഴയ രീതിയിൽ തന്നെ അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞു.ആറ് മാസം കാലാവധിയുള്ള പാസ്പോർട്ട്, ഫോട്ടോ, ഗാരൻററുടെ എമിറേറ്റ്സ് ഐ.ഡിയും വിവരവും എന്നിവ നൽകിയാൽ സന്ദർശക വിസ ലഭിക്കും.
ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കുന്നവർ അവരുടെ പൂർണ വിവരവും മറ്റു രേഖകൾക്കൊപ്പം കൈമാറണമെന്ന് നേരത്തെ നിബന്ധനയിൽ പറഞ്ഞിരുന്നു. സമ്മേളനം, പ്രദർശനം എന്നിവയിൽ പെങ്കടുക്കാൻ വരുന്നവർ മറ്റു രേഖകൾക്കൊപ്പം ക്ഷണക്കത്തു കൂടി കൈമാറണമെന്നും സൂചിപ്പിച്ചിരുന്നു. ഇത് സന്ദർശക വിസയെടുക്കാൻ നിൽക്കുന്നവർക്ക് ആശങ്കയുണ്ടാക്കിയിരുന്നു.കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ചിരുന്ന ദുബൈയിൽ നിന്നുള്ള സന്ദർശക, ടൂറിസ്റ്റ് വിസകൾ ജൂലൈ അവസാനം മുതലാണ് പുനരാരംഭിച്ചത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.