ദുബൈ: ഇന്ത്യയിൽനിന്ന് മിഡിലീസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ വ്യാപിപ്പിക്കാനൊരുങ്ങി വിസ്താര എയർലൈൻ. ഇതിന്റെ ഭാഗമായി മുംബൈ-മസ്കത്ത് പ്രതിദിന സര്‍വിസ് ആരംഭിച്ചതായി വിസ്താര സി.ഇ.ഒ വിനോദ് കണ്ണന് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗൾഫിലെ നാലാമത്തെ ലക്ഷ്യസ്ഥാനമാണിത്.
ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര വർധിച്ച ഡിമാന്റ് പരിഗണിച്ചാണ് നെറ്റ്വര്‍ക്ക് വിപുലപ്പെടുത്തുന്നത്. നാല് മാസത്തിനുള്ളില്‍ വിസ്താര നെറ്റ്വര്‍ക്കിലേക്ക് ചേര്‍ത്ത മൂന്നാമത്തെ ഗള്‍ഫ് നഗരമാണ് മസ്കത്ത്. അബൂദബിയും ജിദ്ദയും നേരത്തേ തുടങ്ങിയിരുന്നു. മുംബൈക്കും ദുബൈക്കുമിടക്ക് പ്രതിദിന സര്‍വിസുണ്ട്. മസ്കത്തിലേക്കുള്ള ആദ്യ വിമാനം മുംബൈയില്‍നിന്ന് ഇന്ത്യന്‍ സമയം രാത്രി എട്ടിന് പുറപ്പെടും. മസ്കത്തില് 9.35ന് എത്തും. ഇതോടെ, ബിസിനസ്-ഇക്കോണമി ക്ലാസുകള്‍ക്ക് പുറമെ, റൂട്ടില്‍ പ്രീമിയം ഇക്കോണമി ക്ലാസ് തെരഞ്ഞെടുക്കാനാകുന്ന ഏക വിമാന കമ്പനിയായി വിസ്താര മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.