അബൂദബി: ‘വിറ്റാമിൻ ഡി അപര്യാപ്തതയും മനുഷ്യാരോഗ്യവും’ വാർഷിക അന്താരാഷ്ട്ര സെമിനാർ വ്യാഴാഴ്ച അബൂദബി ജുമൈറ ഇത്തിഹാദ് ടവേഴ്സ് ഹോട്ടലിൽ യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. യു.എ.ഇയിൽനിന്നും ലോകത്തിെൻറ മറ്റു ഭാഗങ്ങളിൽനിന്നും 600ലധികം പ്രതിനിധികളും വിദഗ്ധരും പെങ്കടുത്തു. ‘വിറ്റാമിൻ ഡി അപര്യാപ്തത: പ്രതിരോധം മുതൽ ചികിത്സ വരെ’ പ്രമേയത്തിൽ ഏഴാമത് വർഷമാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.
മൊത്തം കാൻസറുകളുടെ സാധ്യത കുറക്കുന്നതിന് വിറ്റാമിൻ ഡി സഹായകമാകുമെന്ന് അടുത്തിടെ നടന്ന പഠനത്തിൽ കണ്ടെത്തിയതായി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ മുഖ്യ പ്രഭാഷണത്തിൽ വ്യക്തമാക്കി. വിറ്റാമിൻ ഡിയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പെങ്കടുക്കുന്നവർക്ക് മാർഗനിർദേശം നൽകാൻ അന്താരാഷ്ട്ര ഫാക്കൽറ്റികളെ ഒരുമിച്ചുകൂട്ടുന്ന വി.പി.എസ് ഹെൽത്ത് കെയറിെൻറ പ്രയത്നങ്ങളെ അദ്ദേഹം പ്രശംസിച്ചു. വിറ്റാമിൻ അപര്യാപ്തതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാനും ചർച്ച ചെയ്യാനും ലോകത്താകമാനമുള്ള വിദഗ്ധർക്ക് വേദി ലഭ്യമാക്കുന്ന തരത്തിൽ കഴിഞ്ഞ ഏഴ് വർഷമായി സമ്മേളനം കീർത്തി നേടിയിട്ടുണ്ടെന്ന് സമ്മേളന അധ്യക്ഷനും വി.പി.എസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംസീർ വയലിൽ പറഞ്ഞു. സമ്മേളനം വെള്ളിയാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.