ദുബൈ: ചന്ദ്രഗിരി ക്ലബ് മേൽപറമ്പ് യു.എ.ഇ സംഘടിപ്പിച്ച ചന്ദ്രഗിരി സോക്കർ സീസൺ-7 ഫുട്ബാൾ ടൂർണമെന്റിൽ വോൾഗ എഫ്.സി ചാമ്പ്യൻമാരായി. ദുബൈ അബുഹൈൽ പേൾ വിഡ്സം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സക്സസ് പോയൻറ് കോളജ് എഫ്.സിയെ വോൾഗ എഫ്.സി തോൽപിച്ചത്. യു.എ.ഇയിലെ ഫുട്ബാൾ അസോസിയേഷനായ ‘കെഫ’യിലെ പതിനാറ് ടീമുകൾ ടൂർണമെന്റിൽ മത്സരിച്ചു.
ചാമ്പ്യൻമാർക്ക് ട്രോഫി ബി.എ. ആസിഫും കാഷ് അവാർഡ് ടി.ആർ. ഹനീഫയും റണ്ണേഴ്സിനുള്ള ട്രോഫി ഇല്യാസ് പള്ളിപ്പുറവും കാഷ് അവാർഡ് അഷറഫ് ബോസും സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി സജിത് (വോൾഗ എഫ്.സി), മികച്ച ഡിഫൻഡറായി ഹാരിസ് (സക്സസ് പോയന്റ് കോളജ്), മികച്ച ഗോൾ കീപ്പറായി ഷിബിലി (വോൾഗ എഫ്.സി) ടോപ് സ്കോററായി സജിത് (വോൾഗ എഫ്.സി) എന്നിവരെ തിരഞ്ഞെടുത്തു. സമാപന പരിപാടിയിൽ മുനീർ പള്ളിപ്പുറം, നൗഷാദ് വളപ്പിൽ, റാഫി മാക്കോട്, ഹനീഫ മരവയിൽ, സുഹൈർ യഹിയ തളങ്കര, സമീർ ജികോം, അസീസ്, ജാഫർ റായ്ഞ്ചർ, ആദം അലി കെഫ, തയ്യിബ് ഫനൂസ്, കെ.ആർ. അഷ്റഫ്, ഹാരിസ് കല്ലട്ര, കെ.ജി.എൻ. റൗഫ്, ജാഫർ, ഹാശിം, ഇല്യാസ് ഹിൽടോപ്, നിയ കേറ്റം, ജാഫർ വളപ്പ്, ജാഫർ ഹിൽടോപ്, എം.എ. ബഷീർ, ഇസ്മായിൽ ചളിയങ്കോട്, സബീർ ചളിയങ്കോട് തുടങ്ങിയവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.