ഷാർജ: വർഷംതോറും ഡിസംബർ അഞ്ചിനുള്ള അന്താരാഷ്ട്ര സന്നദ്ധദിനം സന്നദ്ധ പ്രവർത്തനം മാന്യമായ മാനുഷികമൂല്യമാണെന്നതിന് ഉത്തമ ഉദാഹരണമാണെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. സന്നദ്ധ പ്രവർത്തനം വ്യക്തികളുടെ ധാർമികത ഉയർത്തുന്നു. യു.എ.ഇ ഈ മാനുഷിക മേഖലയുടെ പ്രാധാന്യം മനസ്സിലാക്കുകയും ആവശ്യമായ നിയമം തയാറാക്കുകയും ചെയ്തു.
സന്നദ്ധപ്രവർത്തനം രാജ്യത്തിെൻറ ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിെൻറ വലിയ വശമാണ്. വിവിധ സാഹചര്യങ്ങളിലും അവസരങ്ങളിലും അവരുടെ സംഭാവനകളിലൂടെയും കമ്യൂണിറ്റി സേവനങ്ങളിലൂടെയും ഇത് വ്യക്തമാണെന്നും ശൈഖ് സുൽത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.