ദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന ഇന്ത്യൻ പ്രീമിയർ ലീഗിെൻറ (ഐ.പി.എൽ) കോവിഡ് പരിശോധന പങ്കാളിയായി യു.എ.ഇ ആസ്ഥാനമായ വി.പി.എസ് ഹെൽത്ത്കെയറിനെ ബി.സി.സി.ഐ തെരഞ്ഞെടുത്തു. ഇതോടെ, താരങ്ങളടക്കം 20,000 പേർക്കുള്ള കോവിഡ് പരിശോധന ടൂർണമെൻറുമായി ബന്ധപ്പെട്ട് വി.പി.എസ് നടത്തും. ടൂർണമെൻറിെൻറ മുഴുവൻ ആരോഗ്യ സേവനങ്ങളും നൽകുന്നതിനുള്ള പങ്കാളിയായും വി.പി.എസ് ഹെൽത്ത് കെയറിനെയാണ് ബി.സി.സി.ഐ പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.
കളിക്കാർക്ക് കോവിഡിൽ നിന്ന് സുരക്ഷ ഉറപ്പാക്കാനുള്ള ബയോ- ബബിളിനാവശ്യമായ കോവിഡ് അനുബന്ധ സേവനങ്ങൾ വി.പി.എസ് നൽകും. വിവിധ ഏജൻസികളുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ഇന്ത്യൻ സംരംഭകൻ ഡോ. ഷംഷീർ വയലിലിെൻറ ഉടമസ്ഥതയിലുള്ള വി.പി.എസ് ഹെൽത്ത്കെയറിനെ ബി.സി.സി.ഐ ഔദ്യോഗിക കോവിഡ് പരിശോധന പങ്കാളിയായി തെരഞ്ഞെടുത്തത്. ഐ.പി.എൽ മത്സരങ്ങൾ നടക്കുന്ന അബൂദബി, ദുബൈ, ഷാർജ എന്നീ മൂന്ന് എമിറേറ്റുകളിലും വി.പി.എസിന് ആശുപത്രി അടക്കമുള്ള വിപുല സംവിധാനമുണ്ട്. ക്രിക്കറ്റ് താരങ്ങളും ഒഫീഷ്യലുകളും യു.എ.ഇയിൽ എത്തിത്തുടങ്ങിയത് മുതൽ കൃത്യമായ ഇടവേളകളിൽ കോവിഡ് പരിശോധന നടത്തുന്നത് വി.പി.എസാണ്. ഇതിെൻറ തുടർച്ചയായാണ് കരാർ ഒപ്പുവെച്ചത്.
ഐ.പി.എലിൽ പങ്കെടുക്കുന്നവരുടെ കോവിഡ് പരിശോധനയ്ക്കായി സമഗ്ര പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നതെന്ന് വി.പി.എസ്- എൽ.എൽ.എച്ച്, മെഡിയോർ, ലൈഫ്കെയർ ആശുപത്രികളുടെ സി.ഇ.ഒ സഫീർ അഹമ്മദ് പറഞ്ഞു. ഇതിനായി മെഡിക്കൽ വിദഗ്ദരുടെ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. കായികതാരങ്ങളുടെ ശ്രവ പരിശോധന, ലക്ഷണങ്ങൾ കണ്ടെത്തിയാൽ അതിനെ നേരിടുന്നതിനുള്ള സംവിധാനങ്ങൾ എന്നിവക്ക് ബി.സി.സി.ഐക്ക് ആവശ്യവുമായ സേവനങ്ങൾ നൽകും. വിദഗ്ദ ഡോക്ടർമാർ അടങ്ങുന്ന വിപുലമായ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി തടയാനുള്ള പ്രവർത്തനങ്ങളിൽ യു.എ.ഇ അധികൃതർക്കൊപ്പം തുടക്കം മുതൽ വി.പി.എസ് ഹെൽത്ത്കെയറും മുന്നണിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.