അബൂദബി: മെഡിക്കൽ കോളജുകളിലെ നിയമവിരുദ്ധ പ്രവേശനം ക്രമപ്പെടുത്താൻ കേരള സർക്കാർ നിയമസഭയിൽ കൊണ്ടുവന്ന ഒാർഡിനൻസിന് എതിരെ ഒറ്റക്ക് ശബ്ദമുയർത്തിയ വി.ടി. ബൽറാം എം.എൽ.എയുടെ നിലപാടിനുള്ള അംഗീകാരമായാണ് തൊട്ടടുത്ത ദിവസം സുപ്രീം കോടതി വിധി വന്നത്. കഴിഞ്ഞ ദിവസം യു.എ.ഇയിലെത്തിയ വി.ടി. ബൽറാം പെങ്കടുത്ത പരിപാടികളിലെല്ലാം ശ്രദ്ധാകേന്ദ്രമായിരുന്നു. അദ്ദേഹത്തിെൻറ പ്രസംഗം കേൾക്കാൻ നിരവധി പേരാണെത്തിയത്. പ്രസംഗത്തിൽ ഒാർഡിനൻസിന് എതിരായ നിലപാട് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. വി.ടി. ബൽറാം എം.എൽ.എയുമായി ‘ഗൾഫ് മാധ്യമം’ നടത്തിയ അഭിമുഖം
സുപ്രീം കോടതി വിധി അങ്ങേയറ്റം സ്വാഗതാർഹമാണ്. യഥാർഥ നീതി ഉറപ്പുവരുത്താൻ ഉതകുന്ന ഒരു വിധിയാണത്. സുപ്രീംകോടതി വിധിയുടെ അന്തസത്ത ഉൾക്കൊണ്ട് സർക്കാർ ദുരഭിമാനം വെടിഞ്ഞ് ഒാർഡിനൻസ് പിൻവലിക്കാൻ തയാറാകണം.
ഇൗ വിഷയത്തിൽ വിപ്പുണ്ടായിരുന്നില്ല എന്നത് യാഥാർഥ്യമാണ്. അതിനാൽ വോെട്ടടുപ്പിെൻറ സമയത്ത് മാറിനിൽക്കാനാണ് മനഃസാക്ഷി എന്നോട് ആവശ്യപ്പെട്ടത്. മറ്റു പല അംഗങ്ങൾക്കും ഒാർഡിനൻസിനോട് വിയോജിപ്പുണ്ടായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ ആ നിലക്കുള്ള ചർച്ചയൊന്നും നടത്താതെയാണ് ഇതിെൻറ അവതരണവുമായി മുന്നോട്ട് പോയത്. കോൺഗ്രസ് പാർലമെൻററി പാർട്ടിയിലൊന്നും ഇൗ വിഷയം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ അത്തരത്തിലൊരു അഭിപ്രായം പറയാനുള്ള ഒൗപചാരികമായ അവസരമുണ്ടായിട്ടില്ല.
അല്ലെങ്കിൽ തന്നെ സർക്കാർ കൊണ്ടുവരുന്ന നിയമങ്ങളെ അനുകൂലിച്ച് വോട്ട് ചെയ്യണം എന്ന് പ്രതിപക്ഷം വിപ്പ് നൽകേണ്ട കാര്യമില്ലല്ലോ. കഴിഞ്ഞ തവണത്തെ നിയമസഭയിൽ സർക്കാറിനെ സംരക്ഷിക്കാൻ വേണ്ടിയാണ് വിപ്പ് തന്നിരുന്നത്. ഭരണപക്ഷത്തിെൻറ എം.എൽ.എമാർ എന്ന നിലയിൽ ആ വിപ്പ് അനുസരിക്കൽ ഞങ്ങളുടെയൊക്കെ ബാധ്യതയാണ്.
കോൺഗ്രസിൽ ഇൗ വിഷയത്തിൽ രണ്ടഭിപ്രായമുണ്ട് എന്നത് യാഥാർഥ്യമാണ്. സർക്കാർ ചില നിക്ഷിപ്ത താൽപര്യവുമായി മുന്നോട്ട് പോകുേമ്പാൾ അതിനെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വമാണ് പ്രതിപക്ഷം ഏറ്റെടുക്കേണ്ടത്. അതാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. സർക്കാർ യഥാർഥത്തിൽ ഒരു കെണി ഒരുക്കുകയായിരുന്നു. അതാണ് മനസ്സിലാക്കേണ്ടത്.
കെണിയിൽ വീഴുക എന്ന് പറയുന്നത് പ്രശ്നപരിഹാരം കാണുക എന്ന സദുദ്ദേശ്യത്തിലാണ്. മറ്റു തരത്തിലുള്ള സ്ഥാപിത താൽപര്യങ്ങളൊന്നുമല്ല. പട്ടികയിൽ മെറിറ്റുള്ള കുട്ടികളുമുണ്ട്. ആ കുട്ടികളൂടെ രക്ഷിതാക്കളെ വെച്ചുകൊണ്ടാണ് ഒാർഡിനൻസിന് വേണ്ടിയുള്ള പ്രചാരണം നടത്തിയത്. അതിനാൽ വിദ്യാർഥികളുെട കാര്യമല്ലേ എന്ന സദുദ്ദേശ്യത്തിലായിരുന്നു പ്രതിപക്ഷത്തിെൻറ പിന്തുണ. അതല്ലാതെ പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ മറ്റു നിക്ഷിപ്ത താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ സർക്കാറിന്, പ്രത്യേകിച്ച് സ്വാശ്രയ കോളജുകൾക്കെതിെര ഒരുപാട് സമരം നടത്തി രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടുള്ള ഇടതുപക്ഷ സർക്കാറിന് ഇക്കാര്യത്തിൽ പ്രേത്യക ഉത്തരവാദിത്വമുണ്ടായിരുന്നു.
കോൺഗ്രസിന് അങ്ങനെ എല്ലാ വിഷയത്തിലും ഏകാഭിപ്രായം ഉണ്ടാകണമെന്ന് നിർബന്ധമൊന്നുമില്ല. കോൺഗ്രസ് ഒരു സി.പി.എം അല്ലാതിരിക്കാനുള്ള കാരണവും അതു തന്നെയാണ്. സി.പി.എമ്മിലാണല്ലോ ഇപ്പോൾ ഏകാഭിപ്രായം. പിണറായി വിജയൻ എന്തു ധിക്കാരപൂർവമായ നടപടികൾ സ്വകീരിച്ചാലും അതിനെ വിമർശിക്കാൻ ഒരാൾ പോലുമില്ലല്ലോ. അങ്ങനെയുള്ള സമഗ്രാധിപത്യ ശൈലി അല്ല കോൺഗ്രസിനുള്ളത്. മുൻ കാലങ്ങളിൽ എസ്.എഫ്.െഎയുടെയും ഡി.വൈ.എഫ്.െഎയുടെയുമൊക്കെ ഭാഗമായി നിന്ന് വലിയ രീതിയിൽ സമരം നടത്തുകയും ആ സമരത്തിെൻറ പേരിൽ ഇന്നും അഭിമാനം കൊള്ളുകയും ചെയ്യുന്ന നിരവധി യുവജന നേതാക്കൾ ഇന്ന് ഭരണപക്ഷത്തിലെ എം.എൽ.എമാരായുണ്ട്. അവർക്കാർക്കും ഒരു അഭിപ്രായം പോലും പറയാൻ സാധിക്കുന്നില്ല. പാർലമെൻററി വ്യേമോഹത്തിെൻറ അങ്ങേ തലയിലാണ് ഇവരൊക്കെ നിൽക്കുന്നത്.
ദേശീയതലത്തിൽ സംഘ്പരിവാർ ഫാഷിസം അങ്ങേയറ്റം ഗൗരവതരമായിട്ടുള്ള ഭീഷണിയാണ്. ഇന്ത്യ എന്ന ആശയത്തിന് എതിരായിട്ടാണ് അവർ മുന്നോട്ടുപോകുന്നത്. മതരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടാണ് സംഘ് പരിവാറിനെ ഒന്നാം നമ്പർ ശത്രുവായി പ്രഖ്യപിച്ചുള്ള പ്രവർത്തനങ്ങളുമായി കോൺഗ്രസ് മുന്നോട്ടുപോകുന്നത്. എന്നാൽ, ആ സംഘ്പരിവാറിനെ ന്യായീകരിക്കാനാണ് പ്രകാശ് കാരാട്ട് അടക്കമുള്ള പലരും കടന്നുവന്നിട്ടുള്ളത്. സംഘ്പരിവാർ ഫാഷിസ്റ്റല്ല എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരേയൊരു ബി.ജെ.പി രാഷ്ട്രീയ നേതാവ് ഒരു പക്ഷേ പ്രകാശ് കാരാട്ടാണ്. കേരളത്തിൽ പ്രയോഗതലത്തിൽ സംഘ്പരിവാർ ഫാഷിസത്തിന് ഒപ്പം നിൽക്കുന്ന രാഷ്ട്രീയ ഫാഷിസമാണ് സി.പി.എമ്മിേൻറത് എന്ന് പറയാതിരിക്കാൻ നിർവാഹമില്ല. ഒന്ന് വർഗീയ ഫാഷിസമാണെങ്കിൽ മറ്റേത് രാഷ്ട്രീയ ഫാഷിസം എന്ന് മാത്രമേയുള്ളൂ. ഇവർ തമ്മിലുള്ള പ്രശ്നം എന്ന് പറയുന്നത് അവരുടെ സ്വാധീന മേഖലയിലെ മേൽക്കോയ്മക്കുള്ള തർക്കം മാത്രമാണ്.
സിപി.എം സ്ഥിരം പ്രചരിപ്പിക്കുന്ന ഒരു കാര്യമാണിത്. അവരെ വിമർശിക്കുന്ന മുഴുവൻ ആളുകളെയും മോശക്കാരാക്കുക എന്നത് കാലങ്ങളായി തുടരുന്നതാണ്. ഞങ്ങൾ സി.പി.എമ്മിനെ വിമർശിക്കുന്നത് അതിനുള്ള കാരണമുള്ളതിനാലാണ്. സംഘ്പരിവാറിനെ വിമാർശിക്കുന്നത് അവരുടെ പ്രത്യശാസ്ത്രം ഇൗ രാജ്യത്തിന് അപകടകരമാണ് എന്ന ബോധ്യം കൊണ്ടാണ്. അത് നിലനിൽക്കുേമ്പാൾ ഇത്തരത്തിലുള്ള താരതമ്യങ്ങളോ ആരോപണങ്ങളോ വിലപ്പോവില്ല. ഞങ്ങളുടെ സംഘ്പരിവാർ വിരുദ്ധത സി.പി.എം സർട്ടിഫൈ ചെയ്ത് നൽകേണ്ടുന്ന ഒന്നല്ല.
മണ്ഡലത്തിലെ വികസനത്തെ ബാധിക്കുന്നു എന്നത് യാഥാർഥ്യമാണ്. അത് പുതുതായി വന്നതല്ല. കഴിഞ്ഞ ഏഴു വർഷമായി പ്രാദേശിക സി.പി.എം എന്നെ ബഹിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. സി.പി.എമ്മിെൻറ നിയന്ത്രണത്തിലുള്ള പഞ്ചായത്തുകളിൽ കഴിഞ്ഞ ഏഴു വർഷമായിട്ടും ഒരു ഒൗദ്യോഗിക പരിപാടികളിലും സ്ഥലം എം.എൽ.എ ആയ എന്നെ പെങ്കടുപ്പിച്ചിട്ടില്ല. ചില മന്ത്രിമാർ പെങ്കടുക്കുന്ന പരിപാടികളിൽ പ്രോേട്ടാകോളിെൻറ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രം.
സന്ദർഭത്തിൽനിന്ന് അടർത്തി വ്യാഖ്യാനിക്കുേമ്പാഴാണ് വിവാദങ്ങൾ പലപ്പോഴും ഉണ്ടാകുന്നത്. ഇൗ പറഞ്ഞ വിവാദം ഞാൻ അന്ന് അവസാനിപ്പിച്ചതാണ്. അത് ലൈവാക്കി നിർത്തുക എന്നത് സി.പി.എമ്മിെൻറ അജണ്ടയാണ്. ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ ചർച്ചക്കിടയിൽ എന്നെ പ്രകോപിപ്പിക്കാനായി എെൻറ പാർട്ടിയിലെ നേതാക്കളെ മുഴുവൻ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ സി.പി.എമ്മുകാരന് വ്യക്തിപരമായി നൽകിയ മറുപടിയുടെ ഭാഗമാണ് അത്. രാഷ്ട്രീയ നേതാക്കളുടെ വ്യക്തിജീവിതം വിട്ടുകളയുക, അതുവെച്ചുകൊണ്ടല്ല അവരെ അളക്കേണ്ടത് എന്നതാണ് എെൻറ പോയൻറ്. എ.കെ.ജിയുടെ രാഷ്ട്രീയ ജീവിതത്തോട് എനിക്ക് വലിയ മതിപ്പാണുള്ളത്.
കുറേ കാലമായി ഇത് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു മേഖലയിൽ ഒരാൾ പ്രവർത്തിക്കുന്നു എന്നതു കൊണ്ട് മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നില്ല എന്നുള്ളതല്ല. 20 വർഷമായി സി.പി.എം വിജയിച്ചുകൊണ്ടിരുന്ന മണ്ഡലത്തിലാണ് ഞാൻ ആദ്യം വിജയിച്ചത്. അഞ്ച് വർഷം കഴിഞ്ഞ് 10500 വോട്ടിന് വിജയിച്ചു. ആ മണ്ഡലത്തിെൻറ ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്. ഞാൻ ഫേസ്ബുക്കിൽ മാത്രം അടയിരുന്നാൽ ഇൗ വോട്ടും ഭൂരിപക്ഷവും എനിക്ക് കിട്ടുമോ? എെൻറ പ്രവർത്തനങ്ങൾ അടുത്തുനിന്ന് നോക്കി കാണുന്നവർ എെൻറ നാട്ടിലെ ജനങ്ങളാണ്. അവർ എെൻറ പ്രവർത്തനങ്ങളെ അംഗീകരിച്ചു എന്നതിെൻറ സൂചനയാണ് എെൻറ വിജയം. സോഷ്യൽ മീഡിയയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനെ ഞാൻ തെറ്റായി കാണുന്നില്ല. അത് ചെയ്യാൻ കഴിയാത്ത ആളുകളുടെ സ്വാഭാവികമായ പരാതി പറച്ചിലായി മാത്രമേ എനിക്ക് ഇതിനെ കാണാൻ സാധിക്കുന്നുള്ളൂ. നിലപാടുകൾ എടുക്കേണ്ട സമയത്ത് നിലപാടെടുത്തിട്ടുണ്ട്. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിന് എതിരായ അഭിപ്രായം ഞാൻ പറഞ്ഞത് സോഷ്യൽ മീഡിയയിലല്ല. നിയമസഭയിലാണ്.
രാജ്യത്തിെൻറ പല പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലും ആ നിലക്കുള്ള ക്രിയാത്മക മാറ്റങ്ങളാണ് കാണാൻ സാധിക്കുന്നത്. സംസ്ഥാനങ്ങളുടെ എണ്ണമൊക്കെ നോക്കുേമ്പാൾ ബി.ജെ.പി ചില സംസ്ഥാനങ്ങളിലൊക്കെ പുതുതായി അധികാരത്തിൽ വന്നിട്ടുണ്ടെങ്കിലും അവിടെനിന്നുള്ള പാർലമെൻറ് അംഗങ്ങളുടെ എണ്ണം പരിമിതമാണ്. സുപ്രധാന സംസ്ഥാനങ്ങളിൽ ബി.ജെ.പി വലിയ തിരിച്ചടി നേരിടും എന്ന് തന്നെയാണ് പ്രതീക്ഷ.
മാറ്റത്തിെൻറ രാഷ്ട്രീയമാണ് രാഹുൽ ഗാന്ധി എന്നും മുന്നോട്ടു വെച്ചത്. ലോകരാജ്യങ്ങളിൽ തന്നെ നമുക്ക് കാണാൻ സാധിക്കുന്നത് പുതിയ തലമുറയിൽ പെട്ട നേതാക്കൾ രംഗത്തു വരികയും അതിെൻറ അടിസ്ഥാനത്തിൽ രാഷ്ട്രീയം തന്നെ ക്രിയാത്മകമായ മാറ്റങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ ആ ദിശയിലേക്ക് മാറ്റും എന്ന് നമ്മൾ പ്രതീക്ഷിക്കുന്ന ഒരു നിലയിലേക്ക് രാഹുൽ ഗാന്ധി മാറിയിരിക്കുന്നു. രാഹുൽ ഗാന്ധി കൊണ്ടുവരുന്ന പ്രതിഫലനം കോൺഗ്രസ് രാഷ്ട്രീയത്തിൽ മാത്രമാകില്ല, ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഉണ്ടാകും.
കേരളത്തിലും അത് ഉണ്ടാേവണ്ടതുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ ആ മാറ്റം നല്ല രീതിയിൽ സ്വീകരിക്കപ്പെടുന്നുണ്ട്്. അത്തരത്തിലുള്ള മാറ്റത്തിന് കേരള രാഷ്ട്രീയവും തയാറാകേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.