സിറിയ, ഇറാഖ്, മൗറിത്താനിയ, സുഡാൻ, ബ്രസീൽ, ഈജിപ്ത്, ജോർഡൻ തുടങ്ങിയ രാജ്യങ്ങളിൽനി ന്നുള്ള വിദ്യാർഥികളെയാണ് കൊണ്ടുവന്നത്
ദുബൈ: ചൈനയിൽനിന്നുള്ള യാത്രക്കാർക്ക് ലോകമെമ്പാടും വിലക്ക് തുടരുേമ്പാൾ ഇതര രാജ്യക്കാരായ 215 പേരെ വുഹാൻ നഗരത്തിൽനിന്ന് യു.എ.ഇയിലെത്തിച്ച് ഇമറാത്തി ഭരണകൂടം. സിറിയ, ഇറാഖ്, മൗറിത്താനിയ, സുഡാൻ, ബ്രസീൽ, ഈജിപ്ത്, ജോർഡൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളെയാണ് അബൂദബിയിൽ എത്തിച്ചത്. തങ്ങളുടെ പൗരന്മാർക്ക് കൈത്താങ്ങായ യു.എ.ഇക്ക് നന്ദി പറയുന്നതായി വിവിധ രാഷ്ട്രതലവന്മാർ അറിയിച്ചു.
വുഹാനിൽനിന്ന് എത്തിച്ചവർക്ക് എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയൻ സിറ്റിയിൽ നിരീക്ഷണവും ചികിത്സയും കരുതലും ഒരുക്കിയാണ് യു.എ.ഇ മാനുഷികമൂല്യങ്ങൾ ഒരിക്കൽകൂടി ഉൗട്ടിയുറപ്പിക്കുന്നത്.
യു.എ.ഇ ഭരണാധികാരികളുടെ തീരുമാനം 48 മണിക്കൂറിനുള്ളിലാണ് വിദേശകാര്യമന്ത്രാലയം നടപ്പാക്കിയത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറയും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറയും നിർദേശ പ്രകാരമാണ് നടപടി. എല്ലാവിധ മെഡിക്കൽ സംവിധാനവുമൊരുക്കിയ ഇത്തിഹാദിെൻറ പ്രത്യേക വിമാനത്തിലാണ് വിദ്യാർഥികളെ യു.എ.ഇയിൽ എത്തിച്ചത്. വിമാനത്താവളത്തലെത്തിച്ച ഇവരെ കർശന പരിശോധനക്കുശേഷം എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലേക്ക് മാറ്റി.
14 ദിവസത്തെ നിരീക്ഷണത്തിനുശേഷം ഇവരെ പുറത്തുവിടും.
എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ എല്ലാവിധ സജ്ജീകരണങ്ങളുമൊരുക്കിയിട്ടുണ്ട്. വിദേശത്തുനിന്നെത്തിയവർക്കും കോവിഡ് സംശയിക്കുന്നവർക്കും വൈറസ് ബാധിച്ചവർക്കും ആവശ്യമായ അന്താരാഷ്ട്ര സൗകര്യങ്ങൾ ഇവിെട ഒരുക്കിയിട്ടുണ്ട്്. രോഗികൾക്ക് മാനസിക സംഘർഷമുണ്ടാകാത്ത തരത്തിലുള്ള അന്തരീക്ഷമാണ് ഇവിടെയുള്ളത്. യു.എ.ഇ വിദേശകാര്യ മന്ത്രാലയവും ചൈനയിലെ യു.എ.ഇ എംബസിയും മറ്റു രാജ്യങ്ങളുടെ എംബസിയും സഹകരിച്ചാണ് വിദ്യാർഥികളെ വുഹാൻ നഗരത്തിൽനിന്ന് ഒഴിപ്പിച്ചത്. വൈറസ് നിയന്ത്രിക്കുന്നതിന് ചൈനയെ സഹായിക്കാൻ കൂടി ലക്ഷ്യമിട്ടാണ് യു.എ.ഇ ഇവർക്ക് സൗകര്യമൊരുക്കിയത്. മറ്റുള്ളവർക്ക് സഹായമെത്തിക്കാനുള്ള ശൈഖ് സായിദിെൻറ കാഴ്ചപ്പാടിെൻറയും ആഗ്രഹത്തിെൻറയും സഫലീകരണമാണ് യു.എ.ഇയുടെ ഇത്തരം പ്രവൃത്തികളിലൂടെ വെളിവാകുന്നതെന്ന് ആരോഗ്യമന്ത്രാലയം മെഡിക്കൽ റെസ്പോൺസ് ടീം മേധാവി മത്താർ അൽ നുവാമി പറഞ്ഞു.
വൂഹാനിൽ കുടുങ്ങിയവർക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ കത്ത്
ദുബൈ: ചൈനയിലെ വൂഹാനിൽ കുടുങ്ങിയവർക്ക് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അയച്ച കത്ത് വൈറലാകുന്നു. വൂഹാനിൽനിന്ന് അബൂദബിയിലെത്തിച്ച 215 പേരിൽ ഉൾപ്പെട്ട സുഡാനി മെഡിക്കൽ വിദ്യാർഥി അഹ്മദ് ഫത്തൽ അലീമാണ് ശൈഖ് മുഹമ്മദിെൻറ കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
കത്തിൽ പറയുന്നത് ഇങ്ങനെ: ‘സുരക്ഷിതമായ സ്ഥലത്തുനിന്ന് അപ്രതീക്ഷിത കാരണങ്ങളാൽ മാറേണ്ടി വരുേമ്പാഴുണ്ടാകുന്ന ബുദ്ധിമുട്ട് ഞങ്ങൾക്ക് മനസ്സിലാകും. നിങ്ങളെയും കുടുംബത്തെയും സുഹൃത്തുക്കളെയും ഞങ്ങൾ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ആരോഗ്യ സുരക്ഷയും ഇവിടെയുണ്ടാവും. നിങ്ങൾ സുരക്ഷിതനാണെന്ന് ഉറപ്പാകുന്ന സമയത്ത് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ അവസരമുണ്ടാകും’. അഹ്മദ് ഫത്തൽ അബൂദബിയിലെത്തിയ ശേഷം എല്ലാ സുഡാനികൾക്കു വേണ്ടിയും ശൈഖ് മുഹമ്മദിന് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.