ദുബൈ: കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് അവസരമൊരുക്കി ജോയ് ആലുക്കാസ്. ഇഷ്ട സ്വർണാഭരണങ്ങൾ പണിക്കൂലിയിൽ 50 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ടിൽ ജോയ് ആലുക്കാസ് ഷോറൂമുകളിൽനിന്ന് വാങ്ങാം. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം കഴിഞ്ഞുള്ള ഈ അതിജീവന സമയത്ത് അനുദിനം സ്വർണവിലയിൽ വൻ ഏറ്റക്കുറച്ചിലുകളാണ് നേരിടുന്നത്.
ഈ സാഹചര്യത്തിൽ എല്ലാ ആഭരണങ്ങൾക്കും പണിക്കൂലിയിൽ 50 ശതമാനം വിലക്കുറവ് ലഭ്യമാക്കുന്നത് സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം പകരും. സ്വർണം, ഡയമണ്ട്, മറ്റു ജ്വല്ലറി കലക്ഷനുകൾ എന്നിവക്ക് സ്വർണവിപണിയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയാണ് ഈ ഓഫറിലൂടെ ലഭ്യമാക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. അനുഭവസമ്പത്തുള്ള കലാകാരന്മാരുടെ കലാചാതുരി പ്രതിഫലിക്കുന്ന നിരവധി വിശിഷ്ടവും വൈവിധ്യവുമാർന്ന ഹൈ എൻഡ് ആഭരണങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കുന്നതിനുള്ള അവസരവും തുറന്നുനൽകുന്നു. മാർച്ച് 20 വരെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ഓഫർ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.