????? ???? ?????? ??????? ???? ?????? ?????????? ??????? ??????????? ???????????

ഫുജൈറയിൽ സായാഹ്ന നടത്തക്കാരുടെ എണ്ണം കൂടുന്നു

 ഫുജൈറ: ശൈഖ് സായിദ് പള്ളിയെ വലയം ചെയ്ത് നിര്‍മിച്ച ജോഗിംഗ് ട്രാക്കില്‍ നടക്കാന്‍ വരുന്നവരുടെ എണ്ണത്തില്‍ വന്‍ വർധന. 
1800 മീറ്റര്‍ നീളത്തിലും നാലു മീറ്റര്‍ വീതിയിലുമായി നിര്‍മിച്ച ഈ സിന്തറ്റിക് ട്രാക്ക് കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ്​ പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.  
അന്താരാഷ്​​്ട്ര നിലവാരത്തില്‍ നിര്‍മിച്ച ഫുജൈറയിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്ക് ആണ് യു.എ.ഇ യിലെ രണ്ടാമത്തെ വലിയ പള്ളിയെ വലയം ചെയ്ത് നിര്‍മിച്ചിട്ടുള്ള ഈ ട്രാക്ക്.  രാവിലെയും വൈകുന്നേരങ്ങളിലുമായി നിരവധി ആളുകളാണ് ജോഗിങ്ങിനു വേണ്ടി ഇവിടെ എത്തുന്നത്. വൈകുന്നേരങ്ങളില്‍ സ്വദേശികളും വിദേശികളും കുടുംബത്തോടൊപ്പം തന്നെ ഇവിടെ എത്താറുണ്ട്. 
ഈ ട്രാക്ക് അനേകം ആളുകള്‍ക്ക് വലിയ പ്രയോജനമാണ്​ ചെയ്യുന്നത്​. 
താമസിയാതെ സൗജന്യ വൈഫൈ സൗകര്യം ഇവിടെ ലഭ്യമാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.
Tags:    
News Summary - walking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.