ഷാർജ: തന്നെ സംബന്ധിച്ച് അഭിനയമാണ് ജീവിതമെന്നും ജീവിക്കാൻ കഴിയുന്നിടത്തോളം കാലം അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും ബോളിവുഡ് നടി കരീന കപൂർ. ഈയിടെ പുറത്തിറങ്ങിയ തന്റെ ‘പ്രഗ്നൻസി ബൈബിൾ എന്ന പുസ്തകത്തെ കുറിച്ചും സിനിമായാത്രയെ സംബന്ധിച്ചും ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ബാൾ റൂമിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘എന്റെ ആരാധകരാണ് എന്റെ ആത്മവിശ്വാസം. എന്നെ സ്നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന ജനങ്ങളെ ഞാനേറെ വിലമതിക്കുന്നു’ -കരീന പറഞ്ഞു. രണ്ട് ദശകങ്ങളായി ഈ കരിയറിൽ നിലകൊള്ളുന്നു. ആരാധകർ എപ്പോഴും ആവേശം പകരുന്നതാണ്. ഈ പുസ്തകം മാതൃത്വത്തിലേക്കുള്ള തന്റെ യാത്ര വിവരിക്കുന്നതാണ്. യഥാർഥ ജീവിതമാണ് ഇതിലൂടെ പറയാൻ ശ്രമിച്ചത്. ഒട്ടേറെ വിഷയങ്ങൾ ഈ ഗ്രന്ഥം കൈകാര്യം ചെയ്യുന്നുണ്ട്. മനുഷ്യരുടെ വികാരങ്ങളും വിചാരങ്ങളും ഇതിൽ കാണാം.
കുടുംബത്തെയും ജോലിയെയും എങ്ങനെ ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നുവെന്നതിന്, അത് ഇന്നത്തെ സ്ത്രീകൾക്ക് നന്നായി അറിയാവുന്ന കാര്യമാണെന്ന് കരീന. ഇന്ത്യൻ സിനിമ കരുത്തിൽ നിന്നും കൂടുതൽ കരുത്തിലേക്ക് വളരുകയാണ്.
സിനിമയുടെ പാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. അച്ഛനും മുത്തച്ഛനും സിനിമാ മേഖലക്ക് അതിമഹത്തായ സംഭാവനകൾ അർപ്പിച്ചവരാണ്. അതിൽ ഒരംഗമായി നിലനിൽക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നു. റാനിയ അലി മോഡറേറ്ററായിരുന്നു. പരിപാടിക്ക് ശേഷം ബുക് സൈനിങ് സെഷനുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.