ബാക്കി വരുന്ന ഭക്ഷണം ഞങ്ങൾ എന്തു ചെയ്യും ?. ഹോട്ടൽ, കഫറ്റീരിയ ഉടമകളുടെ ന്യായമായ ചോദ്യമാണിത്. പ്രതീക്ഷക്കൊത്ത കച്ചവടം എല്ലാദിവസവും ഉണ്ടാകണമെന്നില്ല. ആഹാരം ബാക്കി വരുന്നത് സ്വാഭാവികം. ഇങ്ങനെയുള്ള അവസരങ്ങളിൽ എന്ത് ചെയ്യണമെന്ന് ദുബൈ മുനിസിപ്പാലിറ്റി തന്നെ പറഞ്ഞു തരുന്നുണ്ട്. ഗുണനിലവാരമുള്ള ചില്ലറുകളിൽ മൂന്ന് ദിവസം വരെ ഭക്ഷണം സൂക്ഷിക്കാം. ഇത്രയും നല്ലൊരു 'ഒാഫർ' ഉപയോഗപ്പെടുത്തുന്നതിന് പകരം ദുരുപയോഗം ചെയ്ത് പിഴ വാങ്ങിക്കൂട്ടുന്നുണ്ട് ചില ഹോട്ടലുകാർ.
ഭക്ഷണസാധനകൾ കേടുകൂടാതെ സൂക്ഷിക്കുന്ന ഗുണനിലവാരമുള്ള ചില്ലറുകൾക്കും ഫ്രീസറുകൾക്കും 2000^3000 ദിർഹമാണ് മാർക്കറ്റിൽ വില. പക്ഷെ, നമ്മൾ ചെയ്യുന്നതോ, പണം ലാഭിക്കാൻ ഏറ്റവും കുറഞ്ഞ ചില്ലറും ഫ്രീസറും വാങ്ങും. അല്ലെങ്കിൽ ഏതെങ്കിലും ഒരെണ്ണം വാങ്ങും. ചില്ലറുപയോഗിക്കേണ്ടിടത്ത് ഫ്രീസറും ഫ്രീസറുപയോഗിക്കേണ്ടിടത്ത് ചില്ലറും ഉപയോഗിക്കും. ഇത് മൂലം അധിക ചെലവ് ഉണ്ടാകുന്നു എന്ന് മാത്രമല്ല, ഭക്ഷണം കേടുവരാനും കാരണമാകും. ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങൾ വഴി വൈദ്യുതി നഷ്ടവും ഉണ്ടാകും. ഇടക്കിടെ അറ്റകുറ്റപ്പണിയും വേണ്ടിവരുന്നതോടെ കിട്ടിയ ലാഭം വൻ നഷ്ടത്തിലെത്തും. കോളകമ്പനികൾ കുറഞ്ഞ തുകക്കോ സൗജന്യമായോ നൽകുന്ന ചില്ലറാണ് പലരും ഉപയോഗിക്കുന്നത്. താപനില കൃത്യമായി സൂക്ഷിക്കാൻ ഇതിന് കഴിയില്ല. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധനക്ക് വരുേമ്പാൾ പ്രവർത്തിക്കാത്ത ചില്ലറുകളിലും ഫ്രീസറിലും ഭക്ഷണമിരിക്കുന്നത് കണ്ടെത്തിയാൽ പിഴയും വീഴും.
ചിലർ ബാക്കി വരുന്ന ഭക്ഷണം അടുക്കളയുടെ ഏതെങ്കിലുമൊരു മൂലയിൽ പാത്രത്തിൽ മൂടിവെക്കും. ഇതോടെ, തണുത്ത് മരവിക്കുന്ന ഭക്ഷണമായിരിക്കും മുനിസിപ്പാലിറ്റിയുടെ പരിശോധനയിൽ കണ്ടെത്തുക. ഭക്ഷണം പാകം ചെയ്തയുടൻ വിതരണം ചെയ്യണമെന്നാണ് നിയമം. മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞാണ് വിതരണം ചെയ്യുന്നതെങ്കിൽ ചില്ലറിൽ സൂക്ഷിക്കണം.
മത്സ്യ, മാംാസാദികൾ ചില്ലറിൽ സൂക്ഷിക്കേണ്ടതിന് പകരം ഫ്രീസറിൽ സൂക്ഷിക്കും. ഇത് ഡിഫ്രോസ്റ്റ് ചെയ്യാൻ വെള്ളത്തിലിടുന്നത് മൂലം ജലനഷ്ടം കുറച്ചൊന്നുമല്ല ഉണ്ടാകുന്നത്. ഇൗ നഷ്ടങ്ങളൊന്നും കണക്കാക്കാതെയാണ് ചെലവ് ചുരുക്കലിെൻറ പേരിൽ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത്. മൂന്ന് ദിവസത്തിൽ കൂടുതൽ ഭക്ഷണം സൂക്ഷിക്കലും അവ ഉപയോഗിക്കലും ശിക്ഷാർഹമാണ്. പഴകിയ ഭക്ഷണം ഉപയോഗിക്കുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയായതിനാൽ കനത്ത നടപടികൾ നേരിടേണ്ടി വരും. മൂന്ന് ദിവസം കഴിഞ്ഞ് എടുത്തുനോക്കുേമ്പാൾ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെന്ന് വരില്ല. പക്ഷെ, ഇതിൽ അഴുക്കും കീടാണുക്കളും അതുവഴി ഉദ്പാദിപ്പിക്കുന്ന വിഷങ്ങളും കടന്നുകയറാൻ സാധ്യതയുണ്ട്. ഇതുമൂലം ആർക്കെങ്കിലും ജീവഹാനി ഉണ്ടായാൽ കട പൂേട്ടണ്ടിവരും എന്ന് മാത്രമല്ല, ജയിലിലും പോകേണ്ടി വരും.
ഇവ ശ്രദ്ധിച്ചാൽ പിഴ ഒഴിവാക്കാം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.