ദുബൈ: ഗ്ലോബൽ വില്ലേജിന്‍റെ 28ാം സീസണിൽ ബിസിനസ് നടത്താൻ താൽപര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. പുതിയ സീസണിൽ ചെറുതും വലുതുമായ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവരിൽ നിന്നാണ് അപേക്ഷകൾ ക്ഷണിച്ചത്. 90 ലക്ഷത്തോളം സന്ദർശകരെത്തിയ 27ാം സീസൺ ഈ മാസമാണ് സമാപിച്ചത്. ഈ വർഷം ഒക്ടോബറിലായിരിക്കും അടുത്ത സീസണിനായി വില്ലേജ് തുറക്കുക.
https://business.globalvillage.ae/en എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ലീസിങ് ഓപർച്യൂനിറ്റീസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവിധ ബിസിനസുകളിൽ രജിസ്റ്റർ ചെയ്യാം. അനുമതി കിട്ടിയാൽ ജീവനക്കാരുടെ വിസ അടക്കമുള്ള നടപടികളുമായി മുൻപോട്ടുപോകാം. ഫുഡ് കോർട്ട്, റസ്റ്റാറന്‍റ്, കോഫി ഷോപ്പ്, റിടെയിൽ ഷോപ്പ് തുടങ്ങിയവ ഗ്ലോബൽ വില്ലേജിൽ നടത്താൻ കഴിയും.
നിരവധി മലയാളികളാണ് വില്ലേജിൽ വിവിധ സംരംഭങ്ങളുമായി ഓരോ സീസണിലും എത്തുന്നത്. ഓരോ സീസണിലും തിരക്ക് കുതിച്ചുയരുന്നതിനാൽ വ്യാപാരികൾക്കും മികച്ച കച്ചവടമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.