ഷാർജ: എമിറേറ്റിലെ ഇൻഡസ്ട്രിയൽ ഏരിയ 6ൽ വെയർഹൗസിൽ തീപിടിത്തം. ശനിയാഴ്ച വൈകീട്ടാണ് കാർ സ്പെയർ പാർട്സ് വെയർഹൗസിൽ തീപിടിത്തം ശ്രദ്ധയിൽപെട്ടത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലെന്ന് ഷാർജ സിവിൽ ഡിഫന്‍സ് അറിയിച്ചു. വൈകീട്ട് മൂന്നു മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച് റിപ്പോർട്ട് സിവിൽ ഡിഫൻസിൽ ലഭിച്ചത്. ഉടൻ മുഅല്ല, സംനാൻ, അൽ സജ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഷാർജ പൊലീസ് പ്രദേശം വളഞ്ഞ് രക്ഷാപ്രവർത്തകർക്ക് സൗകര്യമൊരുക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീയണച്ചതിന് ശേഷം ഫോറൻസിക് വിദഗ്ധർ കെട്ടിടം പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.