എക്സ്പോയെ ആവേശത്തോടെ വര​േവറ്റ്​ അജ്​മാൻ

കാലം കാത്തിരുന്ന ദുബൈ എക്സ്പോക്ക്​ അജ്മാന്‍ ഒരുക്കിയത് ആവേശകരമായ വരവേല്‍പ്പ്. എക്സ്പോ 2020ന് സ്വാഗതമോതി അജ്മാന്‍ നഗരവീഥികളില്‍ ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നതോടൊപ്പം ഉദ്ഘാടന മഹാമഹത്തി​െൻറ ബിഗ്‌ സ്ക്രീനില്‍ ലൈവ് ഷോ ഒരുക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലും എക്​സ്​പോയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ എമിറേറ്റിൽ അരങ്ങേറും.

അജ്മാന്‍ പൈതൃക നഗരിയില്‍ ഒരുക്കിയ ഉത്സവ സമാനമായ ചടങ്ങിലേക്ക് വിദേശികളും സ്വദേശികളുമടക്കം നൂറുകണക്കിന് പേര്‍ കുട്ടികളും കുടുംബവുമായി സന്ദര്‍ശകരായെത്തി. രാജ്യത്തി​െൻറ പൈതൃക സാംസ്കാരിക ചടങ്ങുകള്‍, വിനോദങ്ങള്‍ എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. ചടങ്ങിനോടനുബന്ധിച്ച് നയനമനോഹരമായ വെടിക്കെട്ടും ഒരുക്കിയിരുന്നു. കോവിഡ് മഹാമാരി തീര്‍ത്ത അനിശ്ചിതത്തില്‍ നിന്നും രാജ്യം കരകയരുന്നതി​െൻറ പ്രതീതി വെളിവാക്കികൊണ്ടാണ് അജ്മാന്‍ എമിറേറ്റ് ഒരുക്കിയ ചടങ്ങിന് ജനം സാക്ഷിയായത്.

നടക്കുന്ന മഹാമേള സന്ദര്‍ശിക്കുന്നതിനായി ജനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതി​െൻറ ഭാഗമായി അജ്മാനില്‍ നിന്നും നേരിട്ട് ബസ്​ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് പുതിയ ബസ് ടെര്‍മിനലും പ്രവര്‍ത്തനമാരംഭിച്ചു. അജ്മാനിലെ 1000 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ സ്വന്തം ചിലവില്‍ ഒരുക്കുമെന്ന് അജ്മാന്‍ വിനോദ സഞ്ചാര വകുപ്പ് മേധാവി ശൈഖ് അബ്ദുല്‍ അസീസ്‌ ബിന്‍ ഹുമൈദ് അല്‍ നുഐമി പ്രഖ്യാപിച്ചതിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

മഹാമേളയോടുള്ള ആദര സൂചകമായി ത​െൻറ സ്വന്തം വീടി​െൻറ ചുറ്റുമതിലില്‍ എക്സ്പോ 2020യുടെ ലോഗോയടക്കമുള്ള സന്ദേശം ദീപാലങ്കാരമായി പ്രദര്‍ശിപ്പിച്ചത് സാമൂഹിക മാധ്യമങ്ങളിലടക്കം വന്‍ ഹിറ്റായിരുന്നു. രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ലോകോത്തര മേളക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണയും പ്രചാരണവും ഒരുക്കാനുള്ള ശ്രമത്തിലാണ് അജ്മാന്‍.

Tags:    
News Summary - warm welcome Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.