ഹോട്ടൽ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് മാലിന്യ നിർമാർജനം. ഭക്ഷ്യമാലിന്യം എവിടെ നിക്ഷേപിക്കുമെന്നറിയാത്തതാണ് പലരുടെയും പ്രശ്നം. എന്നാൽ, ഇക്കാര്യത്തിൽ ദുൈബ മുനിസിപ്പാലിറ്റി കൃത്യമായ മാർഗനിർദേശം നൽകുന്നുണ്ട്. ഇത് അറിയാത്തതിനാൽ പിഴ വാങ്ങുന്ന സ്ഥാപനങ്ങളും നിരവധിയാണ്. മാലിന്യം തിരിച്ചറിയാനും ശേഖരിക്കാനും നീക്കം ചെയ്യാനും സംസ്കരിക്കാനും ഫുഡ് കമ്പനികൾക്ക് ശരിയായ സംവിധാനങ്ങളുണ്ടായിരിക്കണം. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
തറയിൽ മലിനജലം അടിഞ്ഞുകൂടുന്നത് ചോർച്ചയിലേക്കും വൃത്തിഹീനതയിലേക്കും നയിച്ചേക്കാം. ശരിയായി രൂപകൽപന ചെയ്ത ഡ്രെയിനേജുകളും ഡ്രെയിൻ ലൈനുകളും മലിനജലം അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ സഹായിക്കും. കീടങ്ങളുടെ പ്രവേശനവും വളർച്ചയും തടയും.
ഡ്രെയിനേജുകളിൽ ശ്രദ്ധിക്കാൻ
ഭക്ഷ്യ ഉൽപന്നങ്ങളുടെ മലിനീകരണം, കീടങ്ങളുടെ വരവ്, ദുർഗന്ധം എന്നിവ ഒഴിവാകുന്ന രീതിയിലായിരിക്കണം ഡ്രെയിനേജ് രൂപകൽപന ചെയ്ത് നിർമിച്ച് സ്ഥാപിക്കണം. ഡ്രെയിനേജ് ഹോളുകൾ എപ്പോഴും അടക്കണം. ഇല്ലെങ്കിൽ പ്രാണികൾ ഇതുവഴി അടുക്കളയിലേക്ക് എത്തും.
1. ഭക്ഷ്യയോഗ്യമല്ലാത്തതോ അപകടകരമോ ആയ മാലിന്യം നിക്ഷേപിക്കാനുള്ള കണ്ടെയ്നറുകൾ അടുക്കളയിൽ സ്ഥാപിക്കണം. അടുക്കളയിൽ മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും ഇതു സ്ഥാപിക്കണം. കാലുകൊണ്ട് തുറക്കാൻ കഴിയുന്ന ബിന്നുകളാണ് നൽകേണ്ടത്. ബിന്നുകൾക്കുള്ളിൽ ലൈനർ ബാഗുകൾ വെക്കണം.
2. വലിയ ഭക്ഷ്യനിർമാണ സ്ഥാപനങ്ങളും ഹോട്ടലുകളും തേർഡ് പാർട്ടി വേസ്റ്റ് മാനേജ്മെൻറ് കമ്പനിയുമായി കരാർ ഉണ്ടാക്കണം. മാലിന്യം ശേഖരിച്ച് നിർമാർജനം ചെയ്യുന്ന സ്ഥലത്ത് എത്തിക്കേണ്ട ചുമതല ഈ കമ്പനിക്കായിരിക്കും. എന്നാൽ, ചെറിയ കഫ്റ്റീരിയകൾക്ക് മുനിസിപ്പാലിറ്റിയുടെ ബിന്നുകൾ ഉപയോഗിക്കാം.
3. മാലിന്യം കുമിഞ്ഞു കൂടുന്നത് ഒഴിവാക്കണം. ബാഗുകൾ നിറയുമ്പോൾ അതതു സമയങ്ങളിൽ അടുക്കളയുടെ ഉള്ളിലെ ബിന്നുകളിൽനിന്ന് മാലിന്യം നീക്കണം. മുനിസിപ്പാലിറ്റിയുടെ ബിന്നിലേക്കോ കരാർ എടുത്തവരുടെ ബിന്നിലേക്കാ ഇതു നീക്കാം. ഈ വേസ്റ്റ് ബിന്നിലും മാലിന്യം കുമിഞ്ഞുകൂടാതിരിക്കാൻ ശ്രദ്ധിക്കണം.
4. കാർട്ടൺ, പോളിയെത്തിലീൻ ബാഗുകൾ, മറ്റ് പേപ്പർ മാലിന്യം എന്നിവ നിശ്ചിത ചവറ്റുകുട്ടയിൽ നിക്ഷേപിക്കണം. മുനിസിപ്പാലിറ്റി വാഹനം ദിവസേന മാലിന്യം ശേഖരിക്കുന്നതിനാൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതോ സംഭരിക്കുന്നതോ ആയ സ്ഥലങ്ങളിൽ മാലിന്യം അടിഞ്ഞുകൂടാൻ സാധ്യതയില്ല
5. ദുബൈ മുനിസിപ്പാലിറ്റി അംഗീകരിച്ച സ്ഥാപനങ്ങളെയായിരിക്കണം ക്ലീനിങ്ങിന് ചുമതലപ്പെടുത്തേണ്ടത്. കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്തണം. ക്ലീനിങ് റെക്കോഡുകൾ സൂക്ഷിച്ച് ദുബൈ മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാർ പരിശോധനക്ക് എത്തുേമ്പാൾ ഇവ നൽകണം.
മാലിന്യം ഖരരൂപത്തിലായി അഴുക്കുചാലുകളിൽ തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ മുനിസിപ്പാലിറ്റി മുന്നോട്ടുവെക്കുന്ന സംവിധാനമാണ് ഗ്രീസ് ട്രാപ്. മാലിന്യത്തിലെ ഗ്രീസ് പോലുള്ള അഴുക്കുകൾ വേർതിരിക്കാനാണ് ഗ്രീസ് ട്രാപ് ഘടിപ്പിക്കേണ്ടത്. അടുക്കളയിൽനിന്നുതന്നെ ഇത്തരം മാലിന്യം ഗ്രീസ് ട്രാപ് വഴി നീക്കണം. മുനിസിപ്പാലിറ്റിയുടെ ബന്ധപ്പെട്ട വകുപ്പ് നിർദേശിക്കുന്നത് പ്രകാരമായിരിക്കണം ഗ്രീസ് ട്രാപ് ഘടിപ്പിക്കാൻ. വലിയ കമ്പനികൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇത്തരത്തിൽ മാലിന്യം ഒഴിവാക്കാറുണ്ട്. ഇതിനായി മുനിസിപ്പാലിറ്റിയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടണം.
1. ഫലപ്രദമായി മലിനജലം നീക്കം ചെയ്യാനാവുന്ന വിധമാകണം രൂപകൽപന
2. എളുപ്പത്തിൽ വൃത്തിയാക്കാനും മാലിന്യം നീക്കം ചെയ്യാൻ കഴിയുന്ന രീതിയിൽ സജ്ജീകരിക്കണം. ഇതിനായി എളുപ്പത്തിൽ നീക്കാവുന്ന കവർ ഉപയോഗിക്കണം
3. ദുബൈ മുനിസിപ്പാലിറ്റിയുടെ ഡ്രെയിനേജ് ലൈനുമായി ബന്ധിപ്പിക്കണം (അതിനുള്ള സംവിധാനം ഉള്ളവർ)
4. ഡ്രെയിനേജ് സിസ്റ്റം മറ്റുള്ള സംവിധാനങ്ങളുമായി ക്രോസ്കണക്ഷൻ ഇല്ലാത്ത രീതിയിൽ നിർമിക്കണം. കുടിവെള്ള പൈപ്പ് ലൈനുമായോ മറ്റു ഭക്ഷ്യവസ്തുക്കളുമായോ ഒരിക്കലും ബന്ധം വരാത്ത രീതിയിൽ ആയിരിക്കണം ഡ്രെയിനേജ് ലൈൻ നിർമിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.