ദുബൈ: മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന ദുബൈ വേസ്റ്റ് മാനേജ്മെന്‍റ് സെന്‍റർ അടുത്ത വർഷം തുടക്കത്തിൽ ആരംഭിക്കും. ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാകുന്ന സെന്‍റർ ലോകത്തെ ഏറ്റവും വലിയ മാലിന്യ സംസ്കരണ കേന്ദ്രമായിരിക്കും.
ആദ്യഘട്ട പ്രവർത്തനങ്ങളാണ് അടുത്ത വർഷം ആരംഭിക്കുക. ദിവസം 2000 ടൺ ഖരമാലിന്യം സംസ്കരിച്ച് 80 മെഗാവാട്ട് പുനരുപയോഗ ഊർജം ഉൽപാദിപ്പിക്കുന്ന കേന്ദ്രത്തിലെ അഞ്ച് ട്രീറ്റ്മെന്‍റ് ലൈനുകളിൽ രണ്ടെണ്ണമാണ് തുടക്കത്തിൽ പ്രവർത്തിക്കുക.മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലേക്ക് അയക്കുന്ന ഖരമാലിന്യത്തിന്‍റെ അളവ് കുറക്കുന്നതിനും സുസ്ഥിരമായ ബദൽ ഊർജ സ്രോതസ്സുകൾ സൃഷ്ടിക്കുന്നതിനുമാണ് മുനിസിപ്പാലിറ്റി പദ്ധതി നടപ്പിലാക്കുന്നത്.
2050ഓടെ ശുദ്ധമായ ഊർജസ്രോതസ്സുകൾ വർധിപ്പിക്കാൻ ദുബൈ നടപ്പാക്കുന്ന വൻ പദ്ധതിയുടെ ഭാഗം കൂടിയാണിത്. പരിസ്ഥിതിസൗഹൃദ രീതിയിൽ എമിറേറ്റിലെ മാലിന്യ സംസ്കരണം സാധ്യമാക്കുന്ന പദ്ധതിയാണിത്. കേന്ദ്രത്തിന്റെ കെട്ടിട നിർമാണം 75 ശതമാനം പൂർത്തിയായതായി ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽഹജ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.