ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സാഹിത്യകാരി കമല സുരയ്യ അനുസ്മരണവും അവരുടെ ഓർമക്കായി നൽകിയ സാഹിത്യ അവാർഡ് സമർപ്പണത്തിനുമായി സംഘടിപ്പിച്ച 'നീർമാതളത്തോപ്പ്' എന്ന പരിപാടി നവ്യാനുഭവമായി. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ജമാൽ മനയത്ത് ആമുഖ പ്രഭാഷണം നടത്തി. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ മുഖ്യാതിഥി ആയിരുന്നു. അബൂദബി മോഡൽ സ്കൂൾ ഹെഡ്മിസ്ട്രസും സാഹിത്യകാരിയുമായ ഡോ. ഹസീന ബീഗത്തിനുള്ള അവാർഡ് ഹോട്ട്പാക്ക് ഗ്ലോബൽ എം.ഡി പി.എ. അബ്ദുൽജബ്ബാർ സമർപ്പിച്ചു. ജില്ല വനിത കെ.എം.സി.സി നേതാവ് നെബു ഹംസ പൊന്നാട ചാർത്തി. മുഹമ്മദ് അക്ബർ ചാവക്കാട് പ്രശസ്തിപത്രം വായിച്ചു.
കമല സുരയ്യ അനുസ്മരണം പത്രപ്രവർത്തകനും മോട്ടിവേഷൻ ട്രെയ്നറുമായ ജെഫു ജൈലാഫ് നിർവഹിച്ചു. മിഡിലീസ്റ്റ് ചന്ദ്രിക റെസി. എഡിറ്റർ ജലീൽ പട്ടാമ്പി, ദുബൈ കെ.എം.സി.സി സെക്രട്ടറി ഫാറൂഖ്, ജുമാ അൽ മെഹരി, ബിസിനിസ് ഡെവലപ്മെൻറ് മാനേജർ ഷാനുബ, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, മുഹമ്മദ് ഗസ്നി, കബീർ ഒരുമനയൂർ, ആർ.വി.എം മുസ്തഫ തുടങ്ങിയവർ ആശംസകൾ നേർന്നു.
സംഘാടക സമിതി കൺവീനർ ബഷീർ സൈദു സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം നന്ദിയും പറഞ്ഞു. അബ്ദുൽ ഹമീദ് വടക്കേകാട് ഖിറാഅത് നടത്തി. മണ്ഡലം ഭാരവാഹികളായ അബു സമീർ, സത്താർ മാമ്പ്ര, അബ്ദുൽ ഹമീദ്, ഹനീഫ തളിക്കുളം, മുസമ്മിൽ ചേലക്കര, സാദിഖ് തിരുവത്ര, ഹംസ കൊടുങ്ങല്ലൂർ, മുസ്തഫ നെടുംപറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.