ദുബൈ: പൊതു പാർക്കുകൾക്ക് പിന്നാലെ ദുബൈയിൽ വാട്ടർ പാർക്കുകളും തുറക്കുന്നു. നാലു മാസമായി അടഞ്ഞുകിടന്ന പാർക്കുകൾ ആദ്യ ഘട്ടത്തിൽ ഭാഗികമായാണ് തുറക്കുന്നത്. കുട്ടികളുടെ കളിസ്ഥലങ്ങൾ തൽക്കാലം തുറക്കില്ല. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാളുകളിലും പാർക്കുകളിലും കായിക പരിശീലനകേന്ദ്രങ്ങളിലും വിലക്ക് തുടരുന്നതിനാലാണിത്. ഇൗ വിലക്ക് നീങ്ങുന്നതിനനുസരിച്ച് പാർക്കുകളിലെ കൂടുതൽ റൈഡുകൾ തുറക്കും.
ദുബൈ ടൂറിസം വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മുൻകരുതലോടെയാണ് പാർക്കുകളിൽ പ്രവേശനം അനുവദിക്കുക. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് കരുതുന്നു. ദുബൈയിലെ വിനോദസഞ്ചാര മേഖലക്ക് ഉണർവുനൽകുന്ന തീരുമാനമാണിതെന്നാണ് വിലയിരുത്തൽ. തിയറ്റർ, ബീച്ചുകൾ, സ്വിമ്മിങ് പൂൾ, ജിംനേഷ്യം തുടങ്ങിയവ തുറന്നിരുന്നു. ഞായറാഴ്ച മുതൽ സർക്കാർ ഒാഫിസുകളും സാധാരണരീതിയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.